പീഡാനുഭവ സ്മരണ പുതുക്കി കുരിശുമല കയറി അഡ്വ. ടോമി കല്ലാനിഈരാറ്റുപേട്ട : ദുഖവെള്ളിയാഴ്ച ശബ്ദ പ്രചാരണം ഒഴിവാക്കി പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ സജീവമായി പൂഞ്ഞാര്‍ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടോമി കല്ലാനി.  രാവിലെ ആറുമണിയോടെ വാഗമണ്‍ കുരിശുമലയിലെത്തിയ സ്ഥാനാര്‍ത്ഥി വിശ്വാസികള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം മലകയറി. കുരിശുമലയിലെ ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം വിശ്വാസികളോട് കുശലം പറഞ്ഞശേഷമാണ് അഡ്വ. ടോമി കല്ലാനി മടങ്ങിയത്.

തുടര്‍ന്ന് അരുവിത്തുറ സെന്റ് ജോര്‍ജ് പള്ളിയിലും വല്ല്യച്ചന്‍ മലയിലും അഡ്വ. ടോമി കല്ലാനിയെത്തി. വല്യച്ചന്‍ മലയില്‍ വിശ്വാസികള്‍ക്കൊപ്പം ഓരോ സ്ഥലത്തും പ്രാര്‍ത്ഥന നടത്തിയാണ് മലയുടെ മുകളില്‍ എത്തിയത്. തുടര്‍ന്ന് നേര്‍ച്ച കഞ്ഞിയും കുടിച്ച് വിശ്വാസികള്‍ക്കൊപ്പം മലയിറങ്ങി.

തുടര്‍ന്ന് പ്രദേശത്തെ വിവിധ മസ്ജിദുകളില്‍ സന്ദര്‍ശനം നടത്തി വോട്ടഭ്യര്‍ത്ഥിച്ചു.