തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിൽ ഇളവ് അനുവദിക്കണം : അഡ്വ. ഷോൺ ജോർജ്.
 കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ഒട്ടേറെയാളുകളുടെ വീടുകൾക്ക് നാശനഷ്ടം സംഭവിക്കുകയും കൃഷി നശിക്കുകയും ചെയ്തിട്ടുണ്ട്. വീട് നഷ്ടമായവർ ഇപ്പോഴും ദുരിതത്തിലാണ്. നിരവധി കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. 

ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ലഭിക്കേണ്ട അടിയന്തരസഹായം പോലും ഇതുവരെ ലഭിച്ചിട്ടില്ല. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ദുരിത ബാധിതർക്ക് CMDRF ഫണ്ട്‌ ലഭിക്കുന്നതിന് തടസ്സം നേരിടുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പോലുള്ള അടിയന്തര സഹായങ്ങൾ ലഭ്യമാക്കുന്നതിന് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിൽ ഇളവ് നൽകുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയതായി കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് അറിയിച്ചു. 

മേലുകാവ് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ശേഷം ദുരിത ബാധിതർക്ക് അടിയന്തിര സഹായം എത്തിക്കുവാൻ ജില്ലാ ഭരണകൂടം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു