പാലാ ഷാലോം രജത ജൂബിലി നിറവിൽ

സ്വയം നടക്കുവാൻ ശേഷിയില്ലാത്തവർക്ക് ഇരു വഷങ്ങളിലും താങ്ങു നൽകി മുന്നോട്ടു നയിക്കുന്നവരാവാൻ നമുക്കു കഴിയണമെന്നും പ്രത്യാശയുടെ സംസ്കാരം സംവഹിക്കുന്ന നല്ല സമറിയക്കാർ വർദ്ധിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. പാലാ രൂപതയുടെ അജപാലന ശുശ്രൂഷാകേന്ദ്രമായ ഷാലോം പാസ്റ്ററൽ സെന്ററിന്റെ രജത ജൂബിലി സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ബിഷപ്പ് .

 രൂപതയുടെ മനസ്സാണ് ഷാലോ മിൽ വിളങ്ങി നിൽക്കുന്നതെന്നും സഭയുടെ അടിസ്ഥാന ആഭിമുഖ്യങ്ങൾ വളർത്തിയെടുക്കുന്നതിൽ ഷാലോമിലെ സംഘടനകളും സ്ഥാപനങ്ങളും മാതൃകാപരമായ പ്രവർത്തനങ്ങളാണ് നിർവ്വഹിക്കുന്നതെന്നും ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ അഭിപ്രായപ്പെട്ടു. കാൽ നൂറ്റാണ്ടു മുൻപ് പടുത്തുയർത്തിയ ഷാലോമിലൂടെ സഭയ്ക്കും സമുദായത്തിനും വളരെയേറെ ദൈവാനുഗ്രഹങ്ങൾ ലഭിച്ചു പോരുന്നതായി ബിഷപ്പ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ പറഞ്ഞു.

വികാരിജനറാൾ മോൺ.സെബാസ്റ്റൃ ൻവേത്താനത്ത്, ഡി.സി.എം.എസ് ഡയറക്ടർ ഫാ.ജോസ് വടക്കേക്കുറ്റ്,പി. എസ്.ഡബ്ളയു.എസ് .പി.ആർ.ഒ ഡാന്റ്റീസ് കൂനാനിക്കൽഎന്നിവർ ആശംസകൾനേർന്നു.ഷാലോഠ ഡയറക്ടർ ഫാ.സെബാസ്റ്റൃൻ പഴേപറമ്പിൽ സ്വാഗതവുഠ എസ്.എഠ.വൈ.എഠ ഡയറക്ടർ ഫാ.തോമസ് സിറിൾ തയ്യിൽ നന്ദിയുഠ പറഞ്ഞു.വികാരിജനറാളുമാരായ മോൺ.എബ്രാഹഠകൊല്ലിത്താനത്തുമലയിൽ,മോൺ.ജോസഫ് മലേപറമ്പിൽ,മോൺ.ജോസഫ് തടത്തിൽ,ചാൻസിലർ ഫാ.ജോസ്കാക്കല്ലിൽ,പ്റൊകുറേറ്റർ ഫാ ജോസ് നെല്ലിക്കത്തെരുവിൽ,അസി.ചാൻസിലർ ഫാജോസ് വാട്ടപ്പള്ളിൽ,ഷാലോഠമുൻ ഡയറക്ടറുമാരായ ഫാ.ജോർജ് വെട്ടുകല്ലേൽ,ഫാ സെബാസ്റ്റൃൻകൊല്ലഠപറമ്പിൽ,ഫാ തോമസ്മേനാച്ചേരി തുടങ്ങിയവർ സന്നിഹിതരായിരുന്നു. വിശ്വാസ പരിശീലനം, ഫാമിലി അപോസ്ററലെറ്റ്, കോർപ്പറേറ്റ് എഡ്യുക്കേഷനൽ ഏജൻസി , ബൈബിൾ അപോസ്റ്റലെറ്റ്, പി.എസ്.ഡബ്ള്യു.എസ് , ഡി.സി എം.എസ്, എസ്.എം.വൈ.എം, കെ.സി.എസ്.എൽ, പാലാ കമ്മ്യൂണിക്കേഷൻ, , ഡി.എഫ്.സി, പ്രൊലൈഫ് , ജീസസ് യൂത്ത് , കെയർ ഹോംസ്, തുടങ്ങി രൂപതയുടെ വിവിധ ശുശ്രൂഷാ വിഭാഗങ്ങളുടെയും സംഘടനകളുടെയും കേന്ദ്ര ഓഫീസുകൾ ഒരു കുടക്കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഷാലോം പാസ്റ്ററൽ സെന്റർ. 1996 ൽ മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവാണ് ഷാലോമിന്റെ ആശീർവാദകർമ്മം നിർവ്വഹിച്ചത്.