Latest News
Loading...

അത്യാധുനിക ലാബ് സൗകര്യം അരുവിത്തുറ കോളേജിൽ ഒരുങ്ങുന്നു


കോളേജിലെ എല്ലാ സയൻസ് വിഭാഗങ്ങളിലും അധ്യാപന, ഗവേഷണ സൗകര്യങ്ങൾ ശക്തിപ്പെടുത്താനായി കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ എഫ്.ഐ.എസ്.റ്റി പ്രോഗ്രാമിന്റെ സഹായത്തോടെ അൻപതു ലക്ഷം രൂപയുടെ അത്യാധുനിക ലാബ് സൗകര്യങ്ങൾ ഒരുങ്ങുന്നു. ഉപകരണങ്ങൾ വാങ്ങുന്നതിനായി 32 ലക്ഷം രൂപ, നെറ്റ്‌വർക്ക് ലാബിനായി 07 ലക്ഷം രൂപ, ബുക്കുകൾ വാങ്ങുന്നതിനായി 03 ലക്ഷം രൂപ, ലാബുകളുടെ പുനരുദ്ധാരണത്തിനായി 05 ലക്ഷം രൂപ, മറ്റു മൈന്റനെൻസ് ജോലികൾക്കായി 03 ലക്ഷം രൂപ എന്നിങ്ങനെയാണ് ഫണ്ട്  ലഭ്യമായിരിക്കുന്നത്. 

ആദ്യ ഘട്ടത്തിൽ 39.5 ലക്ഷം രൂപയുടെ ജോലികൾക്കായാണ് ഫണ്ട് ലഭിച്ചിരിക്കുന്നത്. ഇതിനുള്ള ഇ-ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. ലാബ് സജ്ജീകരണ ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഈ ജോലികൾ പൂർത്തീകരിക്കുന്നതോടെ കോളേജിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഗവേഷണത്തിനായി ലാബ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനാകും. 

ഇത് സംബന്ധിച്ച് പ്രൊപ്പോസൽ തയ്യാറാക്കുന്നതിനും മറ്റു നടപടികൾ പൂർത്തികരിക്കുന്നതിനും സഹകരിച്ച എല്ലാ അധ്യാപകരെയും കോളേജ് മാനേജർ വെരി. റവ. ഡോ. അഗസ്റ്റിൻ പാലക്കാപറമ്പിൽ, പ്രിൻസിപ്പൽ ഡോ. റെജി വർഗ്ഗീസ് മേക്കാടൻ, കോഴ്സ് കോർഡിനേറ്റർ റവ. ഫാ. ജോർജ് പുല്ലുകാലായിൽ എന്നിവർ അഭിനന്ദിച്ചു.