Latest News
Loading...

ഈരാറ്റുപേട്ടക്ക് താങ്ങും തണലുമായി അരുവിത്തുറ കോളേജ്

കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യം ആടിയുലയുന്ന ഈ അവസ്ഥയില്‍ ഈരാറ്റുപേട്ടക്ക് താങ്ങും തണലുമായി മാറുകയാണ് അരുവിത്തുറ കോളേജ്. ഈരാറ്റുപേട്ടയില്‍ ആദ്യ കോവിഡ് തരംഗ കാലത്തു നാടിനു താങ്ങായി നിലകൊണ്ടത് അരുവിത്തുറ പള്ളിയുടെ കീഴിലുള്ള അരുവിത്തുറ കോളേജിന്റെ സെന്റ് മേരീസ് ഹോസ്റ്റല്‍ ആയിരുന്നു. കോളേജ് ജനുവരി മാസം മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കേരള ഗവണ്മെന്റ് തീരുമാനിച്ചതിലൂടെ കേരളത്തിന്റെ നാനാ പ്രദേശത്തുനിന്നും എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താമസം ഒരുക്കാന്‍ കോളേജ് ഹോസ്റ്റല്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടി വന്നു. 

തുടര്‍ന്ന് ഈരാറ്റുപേട്ട നഗരസഭാ അധികൃതർ കോളേജ് മാനേജരോട് ഫസ്റ്റ് ലൈന്‍ കോവിഡ് സെന്ററാക്കി മാറ്റാന്‍ ഒരു കെട്ടിടം ആവശ്യപ്പെട്ടപ്പോൾ കോളേജ് ആഡിറ്റോറിയം ഇതിനായി തുറന്നുകൊടുക്കുകയായിരുന്നു. ഇവിടെ 500-ല്‍ പരം ആളുകളെ കിടത്തുവാനുള്ള സൗകര്യം ഒരുക്കാന്‍ കഴിയുന്നതോടൊപ്പം മതിയായ ശുചിമുറികളും ഓഡിറ്റോറിയത്തിന് ഉണ്ട്. ഒപ്പം കോളജിന് ചെയ്ത് നല്‍കുവാന്‍ കഴിയുന്ന എല്ലാ സഹായങ്ങളും (വെള്ളവും വൈദ്യുതിയും) ചെയ്തു നല്‍കുന്നുമുണ്ട്. കൂടാതെ വിശാലമായ പാര്‍ക്കിംഗ് സൗകര്യവും ഉണ്ട്. 

നിലവിൽ ഈരാറ്റുപേട്ട നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും കോവിഡ് രോഗികളെ ഇവിടെ ചികിത്സക്കായി എത്തുന്നുണ്ട്. അരുവിത്തുറ പള്ളിയുടെ വികാരിയും കോളേജിന്റെ മാനേജരുമായ വെരി. റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പിലിന്റെ ഉയര്‍ന്ന മാനവിക ചിന്തയാണ് ഓഡിറ്റോറിയം കോവിഡ് ചികിത്സയ്ക്കായി വിട്ടുകൊടുക്കാന്‍ കാരണമായതെന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗ്ഗീസ് മേക്കാടന്‍, കോഴ്സ് കോഡിനേറ്റര്‍ ഫാ. ജോര്‍ജ് പുല്ലുകാലായില്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു..

Post a Comment

0 Comments