Latest News
Loading...

പാലായിലെ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം അപഹാസ്യം: യു ഡി എഫ്


പാലാ: പാലായിൽ തോൽവി ഉറപ്പായ ജോസ് കെ മാണി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനായി മാണി സി കാപ്പൻ എതിരെ നടത്തുന്ന അപവാദ പ്രചാരണങ്ങൾ പാലായിലെ വോട്ടർമാർ തിരിച്ചറിയണമെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടവിൽ.
എന്ത് തരംതാണ പണിയും എതിർ സ്ഥാനാർഥിയെ മോശക്കാരനായി ചെയ്യും എന്നതിൻ്റെ തെളിവാണ് മാണി സി കാപ്പൻ മകൻ എന്ന പേരിൽ ഒരു മദ്യപാനി ഏർപ്പാടുചെയ്തു വീടുവീടാന്തരം കയറിയിറങ്ങി ഇറങ്ങി കാപ്പൻ വോട്ട് പിടിക്കാൻ എന്ന വ്യാജേന അദ്ദേഹത്തന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുന്നത്. മാണി സി കാപ്പൻ്റെ പേരിനോട് സാമ്യമുള്ള മറ്റൊരാളെ രംഗത്തിറക്കിയതും പരാജയഭീതിമൂലമാണ്. 

 15 വർഷം പഴക്കമുള്ള സിവിൽ കോടതിയിൽ കിടക്കുന്ന ചെക്കു കേസ് ഇലക്ഷൻ സമയത്ത് കുത്തിപ്പൊക്കി കൊണ്ടുവരുന്നത് ആരുടെ താൽപര്യം ആണെന്ന് പാലക്കാർ മനസ്സിലാക്കണം.

 ഒന്നര വർഷക്കാലം എംഎൽഎ ആയിരുന്ന കാലഘട്ടത്തിൽ എന്തുകൊണ്ടാണ് ഇവർ ഈ വിഷയം ഉന്നയിക്കാതിരുന്നതെന്ന് വോട്ടർമാർ തിരിച്ചറിയേണ്ടതുണ്ട്.

52 വർഷക്കാലം ജന പ്രതിനിധിയായിരുന്ന കെ എം മാണി അഴിമതിക്കാരനെന്ന് പേര് കേട്ടത് കഴിഞ്ഞ് അഞ്ചു വർഷം മുമ്പാണ്. കാരണം ജോസ് കെ മാണി പാർട്ടിയുടെ തലപ്പത്ത് എത്തുകയും എം പി ആവുകയും ധനകാര്യ മന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുകയും ചെയ്തതിന് ശേഷമാണെന്നുള്ളതാണ് യാഥാർത്ഥ്യം. ജനറൽ ഇൻഷ്വറൻസ് കമ്പനിയിലെ ജീവനക്കാരനായിരുന്ന ജോസ് കെ മാണിക്കൊപ്പം ഒപ്പം ജോലി ചെയ്തിരുന്ന എന്ന ജയചന്ദ്രൻ എന്ന ആളിനെ ധനകാര്യമന്ത്രിയായിരുന്ന കെ എം മാണിയുടെ ഓഫീസിൽ ജോസ് കെ.മാണി പ്രത്യേക താത്പര്യമെടുത്ത് നിയമിക്കുകയും അദ്ദേഹം വഴിയാണ് എൽഡിഎഫ് മുമ്പ് അരോപിച്ച അഴിമതി ആരോപണങ്ങൾ ഉണ്ടെങ്കിൽ അത് നടപ്പിലായത് എന്നുമാണ് മനസ്സിലാക്കിയിരിക്കുന്നത്.
പാലാഴി ടയേഴ്‌സിലെ അഴിമതിക്കെതിരെ ഇടതുപക്ഷം പാലായിൽ നിരന്തര സമരം നടത്തിയിരുന്നു. ഇത്തരമൊരു സമരത്തിൽ പങ്കെടുക്കവെ കുഴഞ്ഞ് വീണ മരിച്ച സി പി ഐ നേതാവ് എൻ കരുണാകരൻ്റെ കുടുംബത്തോട് എന്താണ് ഇപ്പോൾ പറയാനുള്ളത്.ജോസ് അനുയായികൾ ഇപ്പോൾ പറയുന്നത് 500 ന്റെയും 2000 ത്തിന്റെയും നോട്ടിന് വില ഉണ്ടെങ്കിൽ ജോസ് കെ മാണി വിജയിച്ചിരിക്കും എന്നാണ്. ഇത് പാലായിലെ ജനങ്ങളെ വിലക്കെടുക്കാൻ ഉള്ള വിഫലശ്രമത്തിന്റെ ഭാഗമാണ്.
 ഈ അവസരത്തിൽ പാലായിലെ വോട്ടർമാർ മാർ ഉണർന്ന് പ്രവർത്തിക്കണം. 

അനധികൃതമായി സമ്പാദിച്ച പണം വോട്ടിനുവേണ്ടി വിതരണം ചെയ്യുകയാണെങ്കിൽ അത് നിർബന്ധമായും വാങ്ങി എടുത്ത് നമ്മുടെ സമീപസ്ഥരായ പാവപ്പെട്ട രോഗികൾക്ക് ചികിത്സാ സഹായമായി കൊടുക്കാൻ തയ്യാറാവണം.

തുടർന്ന് മാണി സി കാപ്പന് ട്രാക്ടർ അടയാളത്തിൽ വോട്ടുകൾ രേഖപ്പെടുത്തി അദ്ദേഹത്തെ വിജയിപ്പിക്കണമെന്നും സജി ആവശ്യപ്പെട്ടു.

 പക്ഷേ പാലായിലെ ജനാധിപത്യ വിശ്വാസികൾ ഒന്ന് തീരുമാനിച്ചു ഉറപ്പിച്ചിട്ടുണ്ട് പാലായിലെ യുഡിഎഫ് പ്രവർത്തകർ ചോരനീരാക്കി ജോസ് കെ മാണിയെ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കുകയും തുടർന്ന് പാർട്ടിക്ക് ലഭിച്ച രാജ്യസഭ അംഗത്വം പാർട്ടിയിലെ മറ്റൊരു നേതാവിനും കൊടുക്കാൻ തയ്യാറാവാതെ ഒന്നരവർഷത്തെ രാജ്യസഭ ലോക്സഭാ അംഗത്വം ഉപേക്ഷിച്ച് കോട്ടയം പാർലമെൻറ് മണ്ഡലത്തിലെ അനാഥമാക്കി രാജ്യസഭ കൂടി നേടിയെടുത്ത ജോസ് കെ മാണി ഇപ്പോൾ രാജ്യസഭയും ഉപേക്ഷിച്ചു ഇപ്പോൾ പാലായിൽ എംഎൽഎ ആവാൻ വരുന്നത് അത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ് എന്ന് പാലായിലെ ജനങ്ങൾ പൂർണമായി മനസ്സിലാക്കിയിട്ടുണ്ട്.
 
എന്നാൽ ഒന്നര വർഷം മാത്രം എംഎൽഎ ആയിരുന്ന കാപ്പൻ തുടക്കം കുറിച്ചതും വികസന പ്രവർത്തനങ്ങൾ മുഴുവൻ ഇടതുപക്ഷവുമായി ചേർന്ന് കഴിഞ്ഞ ഒരു വർഷമായി ജോസ് കെ.മാണി അട്ടിമറിച്ചു എന്ന യാഥാർഥ്യം പാലാക്കാർ മനസ്സിലാക്കിയിട്ടുണ്ട്.

ആയതിനാൽ ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ മാണി സി കാപ്പൻ അനുകൂലമായി വിധിയെഴുതി അദ്ദേഹത്തെ വിജയിപ്പിക്കണമെന്നും സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

പ്രൊഫ സതീഷ് ചൊള്ളാനി, ജോർജ് പുളിങ്കാട്, അനസ് കണ്ടത്തിൽ, ജോസ്മോൻ മുണ്ടയ്ക്കൽ, ജോയി സ്കറിയ, ആർ സജീവ്, ബിജോയി എബ്രാഹം, മൈക്കിൾ കാവുകാട്ട് എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments