'' കോവിഡ് നിയന്ത്രണം: റമദാൻ കാലത്ത് പള്ളികൾക്ക് ബാധകമാക്കരുത് ''
 വമ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും സമ്മേളനങ്ങൾക്കും സർക്കാർ അനിയന്ത്രിതമായ അനുവാദം നൽകിയ ശേഷം  റമദാൻ മാസം മുമ്പിലെത്തുമ്പോൾ മാത്രം കർശനമായ കോവിഡ് നിയന്ത്രണങ്ങൾ നടപ്പിലാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ വിശ്വാസികളെ വേദനിപ്പിക്കുന്നതും പരിഹാസ്യവുമാണെന്നും പള്ളികളെ പ്രത്യേക നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നും ഇസ് ലാമിക പണ്ഡിതന്മാർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 

പൊതുഗതാഗത- ജനസമ്പർക്ക മേഖലകളിൽ കോവിഡ് നിയന്ത്രണത്തിൽ സർക്കാർ അയവു വരുത്തി സാധാരണ നിലയിലേക്കു കൊണ്ടുപോയെങ്കിലും പള്ളികൾ നിയന്ത്രണ വിധേയമായി തന്നെയാണ്  ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.


പവിത്രമായ റമളാൻ കാലത്ത് പള്ളികൾക്കുമേൽ കർശനമായ നിയന്ത്രണം വരുത്തിയാൽ  വിശ്വാസികൾ പള്ളികളിൽ നിന്ന് ആർജ്ജിച്ചെടുക്കേണ്ട ആത്മീയ പുരോഗതിയും ജീവകാരുണ്യ - ക്ഷേമ പ്രവർത്തനങ്ങളും നഷ്ടമാവുമെന്നും അത് വിശ്വാസത്തെ വ്രണപ്പെടുത്തലാവുമെന്നും പണ്ഡിതന്മാർ വിലയിരുത്തി.


 പരിസര ശുചീകരണവും ശരീര ശുചിത്വവും കർശനമായിപാലിക്കപ്പെടുന്ന പള്ളികളിൽ ഇനിയും നിയന്ത്രണങ്ങൾ കടുപ്പിച്ചു വിശ്വാസികളെ പ്രതിസന്ധിയിലാക്കുന്നത് പ്രതിഷേധാർഹമാണ്. 

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിലുള്ള പൊതുഗതാഗത മേഖലകളിലും സ്ഥാപനങ്ങളിലും യാതൊരു സാമൂഹിക അകലവും പാലിക്കാതെ സമ്പർക്കം പുലർത്താൻ സർക്കാരുകൾ അനുവാദം നൽകിയപ്പോഴും നിയന്ത്രണം കൈവിടാത്ത കേന്ദ്രങ്ങളായിരുന്നു പള്ളികൾ. ആയതിനാൽറമളാൻ വരാനിരിക്കെ അന്യായമായതും വസ്തുനിഷ്ഠമായ സ്ഥിതി വിവരങ്ങൾക്കു നിരക്കാത്തതുമായ നിയന്ത്രണങ്ങൾ അടിച്ചേല്പിക്കാൻ സർക്കാർ ധൃതിപ്പെടരുത്. 


അടിയന്തിര ഘട്ടങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കാൻ വിശ്വാസികൾ എല്ലായ്പോഴും പ്രതിജ്ഞാബദ്ധരാണ്.

രോഗ പ്രതിരോധ കാര്യത്തിൽ ഇപ്പോൾ തന്നെ സ്വയം ക്രമീകരണം വരുത്തിയിട്ടുള്ള പള്ളികളെ റമളാൻ കാലത്ത് പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ നിന്ന് ഒഴിവാക്കണമെന്നും പണ്ഡിതന്മാർ സർക്കാരിനോട് ആവശ്യപ്പെട്ടു.

 പ്രസ്താവനയിൽ ഒപ്പുവച്ചവർ: ഉലമ സംയുക്ത സമിതി ചെയർമാൻ എസ്. അർഷദ് അൽഖാസിമി,

 ജംഇയ്യത്തുൽ ഉലമയെ ഹിന്ദ് സംസ്ഥാന ജനറൽ സെക്രട്ടറി വി.എച്ച് അലിയാർ മൗലവി, ആൾ ഇന്ത്യ മുസ് ലിം പെഴ്സണൽ ലോബോഡ് മെമ്പർ ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി, ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി  അർഷദ് മുഹമ്മദ് നദ് വി, കേരള മുസ് ലിം യുവജന ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ഷംസുദ്ദീൻ മന്നാനി ഇലവുപാലം, ഖതീബ്സ് ആൻറ് ഖാദി ഫോറം സംസ്ഥാന പ്രസിഡൻറ് പാനിപ്ര ഇബ്റാഹീം ബാഖവി,  സയ്യിദ് ഹാമിദ് ശിഹാബ് തങ്ങൾ പാണക്കാട്, മുസ് ലിം സൗഹൃദ വേദി ചെയർമാൻ സാലിഹ് നിസാമി പുതുപൊന്നാനി, മുഫ്തി അമീൻ മൗലവി മാഹി, കേരള മുസ് ലിം മഹല്ല് ഫെഡറേഷൻ പ്രസിഡന്റ് മുവാറ്റുപുഴ അഷ്റഫ് മൗലവി, അസ്സയ്യിദ് പൂക്കോയ തങ്ങൾ ബാഖവി, വെല്ലൂർ ബാഖിയാതു സ്വാലിഹാത് പ്രൊഫസർ മാഹീൻ ഹസ്റത്ത്, ഹുസൈൻ കാമിൽ സഖാഫി ചെമ്മലശ്ശേരി,  മണക്കാട് വലിയപള്ളി ചീഫ് ഇമാം ഇ പി അബൂബക്കർ ഖാസിമി,  അട്ടക്കുളങ്ങര ജുമാ മസ്ജിദ് ഇമാം വി. എം ഫതഹുദ്ദീൻ റഷാദി, തിരുവനന്തപുരം സെൻട്രൽ മസ്ജിദ് ചീഫ് ഇമാം നവാസ് മന്നാനി പനവൂർ, ശ്രീകാര്യം ജുമാമസ്ജിദ് ചീഫ് ഇമാം ഉവൈസ് അമാനി തോന്നയ്ക്കൽ, മസ്ജിദുൽ ഇജാബ ചീഫ് ഇമാം ഹാഫിസ് അഫ്സൽ ഖാസിമി, പനച്ചമൂട് ജുമാ മസ്ജിദ് ചീഫ് ഇമാം ഫിറോസ് ഖാൻ ബാഖവി, പാച്ചല്ലൂർ അബ്ദുസ്സലീം മൗലവി, വാദി റഹ്മ ഖുർആൻ അക്കാദമി പ്രിൻസിപ്പൽ കെ. കെ. അബ്ദുൽ മജീദ് അൽ ഖാസിമി, കെ. എ അശ്റഫ് അൽ ഖാസിമി തൊടുപുഴ, വണ്ടിപ്പെരിയാർ ജുമാ മസ്ജിദ് ഇമാം മുഹമ്മദ് സൽമാൻ അൽ ഖാസിമി, മൂവാറ്റുപുഴമുഹിയിദ്ധീൻ ജുമാ മസ്ജിദ് ചീഫ് ഇമാം സാബിർ മുഹമ്മദ് ബാഖവി, കുളത്തൂപ്പുഴ ജുമാ മസ്ജിദ് ഇമാം ഹാഫിസ് നിഷാദ് റഷാദി.