Latest News
Loading...

പൂഞ്ഞാറിനെ ഇളക്കി മറിച്ച് യുവജന റാലി


 പൂഞ്ഞാർ മണ്ഡലത്തെ ഇളക്കി മറിച്ചുകൊണ്ട് യുവാക്കളുടെ ഇരുചക്ര വാഹന റാലി നടന്നു.പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ എൽ ഡി എഫ് സ്ഥാനാർഥി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിനെ വിജയിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടു ഇടതുപക്ഷ യുവജന സംഘടനാകളുടെ നേതൃത്വത്തിലാണ് റാലി നടത്തിയത്.

 മണ്ഡലത്തിലെ തിടനാട് പഞ്ചായത്തിലേ പിണക്കനാട് നിന്നും എൽ ഡി വൈ എഫ് നേതാക്കൾ ഒരുമിച്ചു ഫ്ലാഗ് ഓഫ്‌ ചെയ്ത് ഉദ്‌ഘാടനം ചെയ്ത റാലി 
 പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി പഞ്ചായത്തുകളിലുടെ പര്യടനം നടത്തി ഈരാറ്റുപേട്ടയിൽ അവസാനിച്ചു.ആയിരിക്കണക്കിന് ഇരു ചക്ര വാഹനങ്ങളാണ് റാലിയിൽ പങ്കെടുത്തത്. 



ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പി ബി ഫൈസൽ, പ്രസിഡന്റ്‌ മിഥുൻ ബാബു ജില്ലാ കമ്മിറ്റി അംഗം അജ്മൽ പി മുഹമ്മദ്,യൂത്ത്ഫ്രണ്ട് (എം) പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡണ്ട് ജാൻസ് വയലിക്കുന്നേൽ, കെ എസ് സി സംസ്ഥാന പ്രസിഡന്റ്‌ അബേഷ് അലോഷ്യസ്, 

എ ഈ വൈ എഫ് മണ്ഡലം സെക്രട്ടറി പി എസ് രതീഷ് യുവ ജനതദൾ നേതാവ് ഷബീബ് ഖാൻ , എൻ സി വൈ എഫ് നേതാവ്, അൻഷാദ് പ്ലാമൂട്ടിൽ, നവാസ് പുത്തൻപുരയ്ക്കൽ എന്നിവർ യോഗത്തിൽ സംസാരിച്ചു.

Post a Comment

0 Comments