പാതാമ്പുഴയിൽ ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്റർ

പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ഒന്‍പതാം വാര്‍ഡിലെ പാതാമ്പുഴ മേഖലയിലെ അരുവിക്കച്ചാല്‍, പതിനൊന്നാം വാര്‍ഡിലെ രാജീവ് ഗാന്ധി കോളനി എന്നിവ കോവിഡ് ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്ററായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. 45 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.
ക്ലസ്റ്റര്‍ നിയന്ത്രണ ക്രമീകരണങ്ങള്‍ക്കായി ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി.