Latest News
Loading...

ഹരിത കർമ്മ സേനയോടൊപ്പം മാലിന്യം നീക്കി പഞ്ചായത്ത്‌ പ്രസിഡന്റ്‌


തലനാട് : കേരള രാഷ്ട്രീയം ഉറ്റു നോക്കുന്നു ഏറ്റുവും ശക്തമായ തിരഞ്ഞെടുപ്പാണ് പാലായിൽ. തിരഞ്ഞെടുപ്പിന്റെ ചൂടിൽ ചുട്ടു പൊള്ളുമ്പോളും പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ഉത്തര വാദിത്വത്തിനൊപ്പം ജന സേവനത്തിന്റെയും മാതൃകയാകുകയാണ് തലനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ രജനി സുധാകരൻ. തിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥി ജോസ് കെ മാണിക്ക് വോട്ട് അഭ്യർത്ഥിച്ച് വീട് കയറുന്നതിന് മുൻപേ നാട്ടിലേ പ്ലാസ്റ്റിക് മാലിന്യങ്ങൾ മുഴുവൻ മാറ്റി നാടിനെ സുന്ദരമാക്കുകയാണ് രജനി. 

ഹരിത കർമ്മ സേനയുടെ തലനാട് പഞ്ചായത്ത്‌ പഞ്ചായത്ത്‌ സെക്രട്ടറിയായിരിക്കെയാണ് രജനി പഞ്ചായത്ത്‌ പ്രസിഡന്റയി തിരഞ്ഞെടുത്തത്. പഞ്ചായത്തിന്റെ എല്ലാം വാർഡിലും സ്ഥാപിച്ചിരിക്കുന്ന മിനി എം സി എഫിലെ മാലിന്യം നിറഞ്ഞതിനെ തുടർന്നാണ് തിരഞ്ഞെടുപ്പിലെ തിരക്കുകൾക്കിടയിലും മാലിന്യം നിക്കുവാൻ പ്രസിഡന്റും ഹരിത കർമ്മ സേനയ്ക്കൊപ്പം ചേർന്നത്.ശേഖരിച്ച മാലിന്യം മുഴുവൻ വേർതിരിക്കുവാനായി പ്രത്യക സ്ഥലത്തേക്ക് മാറ്റി

Post a Comment

0 Comments