Latest News
Loading...

വാക്‌സിന് വിരുദ്ധമായ മദ്യത്തെ വീടുകളില്‍ എത്തിച്ച് നല്കുന്നത് മൂഢത്തരം

മനുഷ്യജീവനെ നിലനിര്‍ത്താനാവശ്യമായ ഓക്‌സിജനും, വാക്‌സിനും വീടുകളിലെത്തിച്ച് നല്കാന്‍ തക്കവിധം ഗുരുതരമായ സ്ഥിതിവിശേഷത്തെ നാട് നേരിടുമ്പോള്‍ വാക്‌സിന് വിരുദ്ധമായ മദ്യത്തെ ഏതുവിധേനയും വീടുകളിലെത്തിച്ച് നല്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന ശുഷ്‌കാന്തി അപകടകരമായ സ്ഥിതിവിശേഷം ക്ഷണിച്ചുവരുത്തുമെന്ന് മദ്യവിരുദ്ധ വിശാലസഖ്യം സംസ്ഥാന ജനറല്‍ കണ്‍വീനറും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി റീജണൽ പ്രസിഡന്റുമായ പ്രസാദ് കുരുവിള. കേരള മദ്യവിരുദ്ധ വിശാല സഖ്യത്തിന്റെ സംസ്ഥാനതല ഓണ്‍ലൈന്‍ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള.

വാക്‌സിനെടുക്കുന്നവര്‍ മദ്യപിക്കരുതെന്ന് സര്‍ക്കാരിന്റെ ആരോഗ്യവിഭാഗം പറയുമ്പോള്‍ ഇതേ സര്‍ക്കാരിന്റെ ബെവ്‌കോ വിഭാഗം മദ്യം വീടുകളിലെത്തിച്ച് കൂടുതല്‍ സ്ഥിതി വിഷളാക്കുകയാണ്. 
നീതിന്യായ കോടതികളും, ലോകാരോഗ്യ സംഘടനയും മനുഷ്യാവകാശ കമ്മീഷനുമെല്ലാം ഇതിനെതിരെ ഇടപെടണം. മദ്യശാലകളുടെ മുമ്പിലെ തിരക്ക് നിരീക്ഷിച്ചവരെന്തുകൊണ്ടാണ് വാക്‌സിനേഷന്‍ കേന്ദ്രത്തിലെ തിരക്ക് കണ്ടില്ല. രണ്ട് ആരോഗ്യപ്രവര്‍ത്തകരെങ്കിലും ഉണ്ടെങ്കില്‍ വീടുകളിലെത്തിച്ച് വാക്‌സിന്‍ നല്‍കാന്‍ കഴിയുമ്പോഴാണ് മറ്റ് കേന്ദ്രങ്ങളിലേക്ക് വയോധികാരയവരെപ്പോലും വിളിച്ചുവരുത്തി സര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുന്നത്.

ഫാ. ജോസ് പുത്തന്‍ചിറ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ തോമസുകുട്ടി മണക്കുന്നേല്‍, ജോസ് കവിയില്‍, ജോസ്‌മോന്‍ പുഴക്കരോട്ട്, ബേബിച്ചന്‍ പുത്തന്‍പുര എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments