എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. പ്രമീളാദേവിയുടെ പ്രചരണം

പാലായിൽ എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. പ്രമീളാദേവിയുടെ പ്രചരണം രാവിലെ മുത്തോലി പഞ്ചായത്ത് മീനച്ചിൽ വടക്കേക്കാവിൽ നിന്നും ആരംഭിച്ചു. പ്രമുഖ വ്യക്തികളെ സന്ദർശിക്കുകയും വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു.

 ഉച്ചയ്ക്ക് ശേഷം കടപ്പാട്ടൂരിൽ കുടുംബ സംഗമത്തിൽ പങ്കെടുത്തു. വൈകിട്ട് മേലുകാവ്, തലനാട് പഞ്ചായത്തുകളിൽ വിവിധ ബൂത്തുകളിലെ കുടുംബ സംഗമത്തിലും പങ്കെടുത്തു. വിവിധ പഞ്ചായത്തുകളിൽ ജനപ്രതിനിധികളായ ശ്രീജയ എം.പി., സിജു സി.എസ്, പഞ്ചായത്ത് ഭാരവാഹികളായ അരുൺദേവ് ,ജോബി ജോയി, ഹരി പടിഞ്ഞാറ്റിൻകര, സുനിൽ പന്തത്തല,അനിൽ വി നായർ, അനിൽകുമാർ, സജി തലനാട്, തുടങ്ങിവർ, സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.