Latest News
Loading...

പെസഹ ദിവസവും ഊർജിത പ്രചാരണവുമായി ജോസ്.കെ.മാണി.

പാലാ: പെസഹ ആചരണ ദിവസവും ജോസ്.കെ.മാണിക്ക് പ്രചാരണ തിരക്ക്.
പരസ്യപ്രചാരണം ഒഴിവാക്കിയിരുന്നുവെങ്കിലും സ്വകാര്യ സന്ദർശനങ്ങൾക്ക് അവധി നൽകിയിരുന്നില്ല.

രാവിലെ പെസഹ തിരുകർമ്മങ്ങളിൽ പങ്കെടുത്ത ശേഷം വീട്ടിലെത്തിയ പ്രവർത്തകരുമായി സംവദിച്ചു.
ഈസ്റ്റർ ആഘോഷിക്കുവാൻ നാട്ടിലെത്തിയ നിരവധി പ്രവാസി ചെറുപ്പക്കാർ ജോസ്.കെ.മാണി യോടൊപ്പം തടിച്ചു കൂടി.പ്രചാരണ പ്രവർത്തനങ്ങളിൽ അവരും പങ്കാളികളായി.

പാലനഗരസഭാ പ്രദേശത്തും മുത്താലി പഞ്ചായത്തിലുമായി നിരവധി സ്ഥാപനങ്ങളും വീടുകളും സന്ദർശിച്ചു.
100 ന്റെ നിറവിലെത്തിയ മീനച്ചിൽ കർത്തയുടെ തറവാട്ടിലെ നിലവിലുള്ള കാരണവർ ഭാസ്കരൻ കർത്തയുമായി സ്വഹൃദം പങ്കിട്ടു.അനുഗ്രഹം തേടി. മുത്തോലി പഞ്ചായത്തിലെ നിരവധി സ്ഥാപനങ്ങളിലും വീടുകളിലും സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു.

Post a Comment

0 Comments