പാലായില്‍ ജോസ് കെ മാണിക്കെതിരെ പോസ്റ്റര്‍

പാലായില്‍ ജോസ് കെ മാണിക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സേവ് സിപിഎം ഫോറം എന്ന പേരിലാണ് പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നത്. ജോസ് കെ മാണി എന്ന കുലംകുത്തിയെ തിരിച്ചറിയുക എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. 

ഇന്നലെ സി പി എം, കേരള കോണ്‍ഗ്രസ് എം കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ സംഭവവികാസങ്ങളുടെ ഭാഗമാണ് പാലായില്‍ ഉയര്‍ന്നിരിക്കുന്ന പോസ്റ്ററുകള്‍. 



പ്രശ്‌നങ്ങള്‍ പരിഹരിച്ചു എന്ന് നേതൃത്വം അവകാശപ്പെടുമ്പോഴും പ്രാദേശികതലത്തില്‍ സിപിഎമ്മില്‍ ജോസ് കെ മാണിക്കെതിരെ പ്രതിഷേധം കനക്കുന്നു എന്നതിന്റെ സൂചനകള്‍ കൂടിയാണിത്. എന്നാല്‍ ഇത് തമ്മിലടിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി എതിര്‍ചേരിയിലുള്ളവര്‍ ചെയ്തതാണെന്നു ആരോപണമുണ്ട്.