മറ്റക്കാട് നിയന്ത്രണം വിട്ട കാർ ലോറിക്കടിയിലേക്ക് ഇടിച്ചുകയറി


ഈരാറ്റുപേട്ട പൂഞ്ഞാർ റോഡിൽ നിർമ്മാണം പൂർത്തിയായ ഫയർഫോഴ്സ് ഓഫീസിന് സമീപം നിയന്ത്രണം വിട്ട കാർ ലോറിക്കടിയിലേക്ക് ഇടിച്ചുകയറി. വൈകിട്ട് മൂന്നരയോടെ ആയിരുന്നു അപകടം.

ഫയർഫോഴ്സ് ഓഫീസിന് സമീപം റോഡ് സൈഡിൽ ഒതുക്കി പാർക്ക് ചെയ്തിരിക്കുകയായിരുന്നു ലോറി . ഈരാറ്റുപേട്ടയിൽ നിന്നും പൂഞ്ഞാറിലേക്ക് വരികയായിരുന്ന കാർ വലതുവശത്ത് പാർക്കിലിരുന്ന് ലോറിയിലാണ് ഇടിച്ചുകയറിയത്.

കാറിലുണ്ടായിരുന്ന വരെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.