Latest News
Loading...

ടിപ്പര്‍ ലോറി മറിഞ്ഞ് അപകടം

ഈരാറ്റുപേട്ട താഴത്തു നടയ്ക്കല്‍ കൊട്ടുകാപ്പള്ളി റോഡില്‍ കല്ല് ലോഡുമായി വന്ന ടിപ്പര്‍ ലോറി മറിഞ്ഞ് അപകടം. അപകടത്തില്‍ ടിപ്പര്‍ ഡ്രൈവര്‍ നജീബ് ചേകംപറമ്പിലിന്റെ കാലിന് പരിക്കേറ്റു.


ടിപ്പറിന്റെ മുന്‍ഭാഗത്തിന് അടിയില്‍ കുടുങ്ങിയ കാല്‍ ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് ഒരു മണിക്കൂര്‍ നേരത്തെ പ്രയത്‌നം കൊണ്ടാണ് പുറത്തെടുത്തു രക്ഷിച്ചത്.

ഇയാളെ ചേര്‍പ്പുങ്കലിലുള്ള സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. കാലിന് സാരമായ പരിക്ക് ഉണ്ടെന്നാണ് വിവരം.

Post a Comment

0 Comments