പെസഹ ആചരിച്ച് ക്രൈസ്തവ സമൂഹം

കൈസ്തവർ ഇന്ന് പെസഹാ ആചരിക്കുന്നു. പെസഹാ യോടനുബന്ധിച്ച് ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും, കാൽ കഴുകൽ ശുശ്രൂഷയും നടന്നു.

ലോകരക്ഷകനായ യേശുവിന്റെ ഒടുവിലത്തെ അത്താഴത്തിന്റെ സ്മരണ പുതുക്കിയാണ് ക്രൈസ്തവ സമൂഹം പെസഹാ ആചരിക്കുന്നത്. പെസഹാ എന്ന വാക്കിനർത്ഥം കടന്ന് പോകൽ എന്നാണ്. പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുന്നാൾ എന്നും പെസഹാ അറിയപെടുന്നുണ്ട്. ഒടുവിലത്തെ അത്താഴവേളയിൽ യേശു ശിഷ്യൻമാരുടെ പാദങ്ങൾ കഴുകി ചുംബിച്ച് വിനയത്തിന്റെ മാതൃക സമൂഹത്തിന് നൽകിയതിനെ സ്മരിച്ച് ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷയും നടന്നു. പാലാ കത്തീഡ്രൽ ദേവാലയത്തിൽ നടന്ന ചടങ്ങുകൾക്ക് മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യ കാർമ്മികത്വം വഹിച്ചു. 

ഭവനങ്ങളിലും ദേവാലയങ്ങളിലും പെസഹാ അപ്പം മുറിക്കുന്നതും പെസഹാ വ്യാഴാഴ്ചയിലെ ചടങ്ങാണ്. യേശുവിന്റെ കുരിശ് മരണത്തെ അനുസ്മരിച്ച് നാളെ ദു:ഖവെള്ളി ആചരിക്കും. ഉയിർപിനെ അനുസ്മരിച്ച് ഞായറാഴ്ച ഉത്ഥാന തിരുന്നാൾ ആഘോഷിക്കുന്നതോടെ വലിയ നോമ്പിനും സമാപനമാകും.