Latest News
Loading...

ഈരാറ്റുപേട്ടയിൽ ലൗജിഹാദ് ഉണ്ടെന്ന് പി.സി. ജോർജ്


ഈരാറ്റുപേട്ടയില്‍ ലൗജ് ജിഹാദ് ഉണ്ടന്ന് പി.സി. ജോർജ് അത് വെറുതെ പറയുന്നതല്ല. വി.എസ് അച്യൂതാനന്ദന്‍ മുന്‍പ് ലൗജിഹാദ് ഉള്ളതായി തെളിവ് സഹിതം പറഞ്ഞിട്ടുണ്ട്. രണ്ടാഴ്ച മുന്‍പും രണ്ട് മാസം മുന്‍പും സമീപ മേഖലകളില്‍ നിന്നും പെണ്‍കുട്ടിലെ ലൗജിഹാദ് വഴി കടത്തിയിട്ടുണ്ട്.

മാനക്കേട് ഓര്‍ത്ത് കുടുംബങ്ങള്‍ ഇത് രഹസ്യമാക്കി വയ്ക്കുകയാണ്. 47 പെരെ കൊണ്ടുപോയതില്‍ 12 പേര്‍ ഹൈന്ദവസമുദയാത്തിലെ പെണ്‍കുട്ടികളാണ്.

വീഡിയോ കാണാം

ഈ പെണ്‍കുട്ടികള്‍ എവിടെ പോകുന്നുവെന്ന് ആരും അറിയുന്നില്ല. ജസ്‌നയുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചത്. ലൗജിഹാദ് എന്ന് പറയുന്നതില്‍ എന്തിനാണ് പേടിക്കുന്നത്. ലൗജിഹാദ് ഉണ്ട്. അത് പറയുന്നത് കഴിഞ്ഞുള്ള പിന്തുണ മതി.

ആനിയിളപ്പിലും തീക്കോയിയിലും പെണ്‍കുട്ടികളെ ലൗജിഹാദില്‍ പെടുത്തിയത് ഈരാറ്റുപേട്ടക്കാരാണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.


ഇത് മതേതര രാജ്യമാണ്. സാമ്പത്തിക സമത്വം ഇവിടെ ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ തന്നാല്‍ മാത്രമാണ് അത് ലഭിക്കുക. എന്നാല്‍ ഹിന്ദു രാഷ്ട്രമായി മാറിയാല്‍ നിയമപരമായി അത് അര്‍ഹതപ്പെട്ടതായി മാറും. ന്യൂനപക്ഷ സംരക്ഷണം ഉറപ്പാക്കാന്‍ രാജ്യത്തെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുക മാത്രാണ് പോംവഴി. അത് വിവരമുള്ളവര്‍ക്ക് മനസിലാവുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.


മുസ്ലീം രാഷ്ട്രങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സരക്ഷണം ഉണ്ട്. അവിടെ ഹിന്ദുവിനും ക്രിസ്തുവിനും അടക്കം അത് ലഭിക്കുന്നുണ്ട്. എന്നാല്‍ ഇവിടെ ഭരണാധികാരികളുടെ ഔദാര്യം പോലെയാണ് അത് ലഭിക്കുന്നത്. എത്രയോ ആനുകൂല്യങ്ങള്‍ ക്രിസ്ത്യാനിക്കും മുസ്ലീമിനും ലഭിക്കുമായിരുന്നുവെന്നും പി.സി പറഞ്ഞു.

Post a Comment

0 Comments