എൻ.ഡി.എ. സ്ഥാനാർത്ഥിയുടെ പ്രചരണം മേലുകാവിൽ

പാലായിൽ എൻ.ഡി.എ. സ്ഥാനാർത്ഥിയുടെ പ്രചരണം രാവിലെ മുതൽ ആരംഭിച്ചു. സി.എസ്.ഐ. സഭ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് അഭിവന്ദ്യ ബിഷപ്പ് ഫ്രാൻസിസ് തിരുമേനിയെ സന്ദർശിച്ച് തുടക്കമായി.

 പെസഹദിനത്തിൽ വിവിധ പഞ്ചായത്തിൽ സാമുദിയ ആചാര്യൻമാരെ കണ്ട് അനുഗ്രഹം വാങ്ങി. എസ്.എച്ച്. പ്രൊവിഷനൽ ഹൗസ് പാലാ , മരിയൻ സദനം പാലാ , എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. കൊഴുവനാൽ, രാമപുരം കരൂർ, മേലുകാവ് , പഞ്ചായത്തുകളിൽ ഗൃഹ സമ്പർക്കവും വൈകിട്ട് രാമപുരം പഞ്ചായത്തിൽ വിവിധ ബൂത്തുകളിലെ കുടുംബ സംഗമങ്ങളിലും പങ്കെടുത്തു.

 വിവിധ പഞ്ചായത്തുകളിൽ ഭാരവഹികളായ സുരേഷ് കെഴുവൻകുളം, മഹേഷ് ബി.നായർ , അരുൺ ദേവ്, ജയൻ കരുണാകരൻ, മായാ ജയരാജ്, തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.