മരങ്ങാട്ടുുപിള്ളി ഗ്രാമപഞ്ചായത്തില്‍ സര്‍വ്വകക്ഷിയോഗം ചേര്‍ന്നു


കോവിഡ് രണ്ടാംതരംഗം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഊര്‍ജ്ജിതമാക്കുന്നതിനും മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനിച്ചു. പൊതുജനങ്ങള്‍ അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങണമെന്നും അനാവശ്യമായി പുറത്തിറങ്ങുന്നവരില്‍ നിന്നും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരും പിഴ ഈടാക്കണമെന്നും ക്വാറന്റീനില്‍ കഴിയുന്നവര്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ വീടുകളില്‍ തന്നെ തുടരണമെന്നും നിര്‍ദ്ദേശിച്ചു. 

കടകളിലും മറ്റ് ആവശ്യങ്ങള്‍ക്കുമായി പുറത്തിറങ്ങുന്ന പൊതുജനങ്ങള്‍ സാമൂഹിക അകലം പാലിക്കുകയും നിര്‍ബ്ബന്ധമായും മാസ്‌ക് ധരിക്കുകയും ചെയ്യണമെന്നും കടയുടമകളും സ്ഥാപന ഉടമകളും ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും തീരുമാനിച്ചു. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം പി.എം മാത്യു,

 ബ്ലോക്ക് പഞ്ചായത്ത് അംഗം ജോണ്‍സണ്‍ പുളിക്കിയില്‍, വൈസ് പ്രസിഡന്റ് നിര്‍മ്മല ദിവാകരന്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്മാരായ തുളസീദാസ്, ഉഷാ രാജു, ജോസഫ് ജോസഫ്, മെമ്പര്‍മാരായ ജാന്‍സി ടോജോ, സന്തോഷ്‌കുമാര്‍, പ്രസീദാ സജീവ്, ലിസ്സി ജോര്‍ജ്ജ്, സലിമോള്‍ ബെന്നി, ബെനറ്റ് പി മാത്യു, ലിസ്സി ജോയി, സാബു അഗസ്റ്റ്യന്‍, വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എം.ഡി ജോസഫ് മറ്റത്തില്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എം.എസ് ചന്ദ്രമോഹനന്‍, മാര്‍ട്ടിന്‍ അഗസ്റ്റിന്‍, അജിത് കുമാര്‍ വട്ടംകണ്ടത്തില്‍, സജികുമാര്‍, മരങ്ങാട്ടുപിള്ളി എസ്.എച്ച്.ഒ സനോജ് എസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത്, അസിസ്റ്റന്റ് സെക്രട്ടറി റാണി തണ്ടാര്‍ എന്നിവര്‍ പങ്കെടുത്തു.