Latest News
Loading...

ആർഭാടമൊഴിവാക്കി ജനങ്ങൾക്കൊപ്പം മാണി സി കാപ്പൻ



പാലാ: ആർഭാടമായ തിരഞ്ഞെടുപ്പ് കൊട്ടിക്കലാശം ഒഴിവാക്കി മാതൃകയായ യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പനു ഇന്ന് തിരക്കുകളുടെ ദിനമായിരുന്നു. വിവിധ സ്ഥലങ്ങളിൽ വ്യക്തികളെ നേരിൽ കാണുകയും സ്ഥാപനങ്ങളിൽ എത്തി വോട്ടു തേടുകയും ചെയ്തു. ഇതോടൊപ്പം കുടുംബ സംഗമങ്ങളിലും പങ്കെടുത്തു.

പാലാ മണ്ഡലത്തിൽ ഴെിഞ്ഞ 16 മാസങ്ങൾ കൊണ്ട് 462 കോടി രൂപയുടെ വികസനം എത്തിച്ചത് മുൻനിറുത്തിയാണ് മാണി സി കാപ്പൻ വോട്ടർമാരെ സമീപിക്കുന്നത്. തോട്ടം - പുരയിടം പ്രശ്ന പരിഹാരം, കന്യാസ്ത്രീകളടക്കമുള്ള സന്ന്യസ്ഥർക്ക് റേഷൻ അനുവദിക്കാൻ നടത്തിയ ഇടപെടൽ, മലയോര മേഖലയോടുള്ള പരിഗണന, പാലാ ബൈപ്പാസ് പൂർത്തീകരണം അവസാന ഘട്ടത്തിലെത്തിച്ചതടക്കമുള്ള വിഷയങ്ങൾ വോട്ടർമാരോട് വിശദീകരിച്ചു.

എല്ലാ മേഖലകളിലും ആവേശകരമായ സ്വീകരണമാണ് മാണി സി കാപ്പന് ലഭിച്ചത്. കൊഴുവനാലിൽ മാണി സി കാപ്പൻ എത്തുന്നതറിഞ്ഞ് നാലാം ക്ലാസുകാരി കുപ്പിയിൽ തയ്യാറാക്കിയ ട്രാക്ടർ ഓടിക്കുന്ന കർഷകൻ ചിഹ്നം സമ്മാനിച്ചു.

വോട്ടിംഗ് യന്ത്രത്തിൽ ഏഴാമതാണെന്നും ട്രാക്ടർ ഓടിക്കുന്ന കർഷകനാണ് തൻ്റെ ചിഹ്നമെന്നും മാണി സി കാപ്പൻ പറഞ്ഞു. തൻ്റെ പേരിനോട് സാമ്യമുള്ള ഒരാൾ മത്സരിക്കുന്നുണ്ടെന്നും ആളുകൾ ഇതു ശ്രദ്ധിക്കണമെന്നും യു ഡി എഫ് സ്ഥാനാർത്ഥി പറഞ്ഞു.

യു ഡി എഫ് പ്രവർത്തകരുടെയും നേതാക്കളുടെയും പ്രവർത്തനവും ബൂത്ത് കേന്ദ്രീകരിച്ചായിരുന്നു. വിവിധ സ്ഥലങ്ങളിൽ വോട്ടിംഗ് യന്ത്രത്തിൻ്റെ മാതൃക പരിചയപ്പെടുത്തുകയും ചെയ്‌തു. ഇന്നും ( 05/04/2021) നിശബ്ദ പ്രചാരണം തുടരും.



Post a Comment

0 Comments