Latest News
Loading...

കോവിഡ് ഹെൽപ് ഡെസ്‌കുമായി കെ എസ് യു പാലാ നിയോജകമണ്ഡലം കമ്മിറ്റി.


കെ എസ് യു പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് 19 - വാക്‌സിൻ രെജിസ്ട്രേഷനായി ഹെല്പ് ഡെസ്ക് ആരംഭിച്ചു.കോവിഡ് 19 രണ്ടാം ഘട്ടം വളരെ രൂക്ഷമായ സാഹചര്യത്തിൽ വാക്‌സിൻ രെജിസ്ട്രേഷനും മറ്റ് അനുബന്ധ ആവശ്യങ്ങൾക്കും സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹെല്പ് ഡെസ്ക് സജ്ജമാക്കിയിരിക്കുന്നത്. 

കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ് അനീഷ്‌ അഗസ്റ്റിൻ, വൈസ് പ്രസിഡന്റ് അർജുൻ സാബു, സെക്രട്ടറിമാരായ അരുൺ അപ്പു, അമൽ ജോസ്, ജോമിറ്റ്,  എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. 24 x 7 ആയിരിക്കും പ്രവർത്തന സമയം. കോവിഡ് വാക്‌സിൻ രെജിസ്ട്രേഷനും മറ്റാവശ്യങ്ങൾക്കുമായി കെ എസ് യു പ്രവർത്തകരെ ഏതു സമയത്തും ബന്ധപ്പെടാവുന്നതാണെന്നും അനീഷ് അഗസ്റ്റിൻ അറിയിച്ചു.

Post a Comment

0 Comments