Latest News
Loading...

പാലായിൽ നിശബ്ദ പ്രചാരണത്തിലൂടെ മാണി സി കാപ്പൻ മുന്നേറുന്നു



പാലാ: ദുഃഖവെള്ളിയാഴ്ചയുടെ പശ്ചാത്തലത്തിൽ പരസ്യപ്രചാരണം ഒഴിവാക്കിയ യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ  നിശബ്ദ പ്രചാരണത്തിലൂടെ പാലായുടെ ഹൃദയം കീഴടക്കി. വിവിധ സ്ഥലങ്ങളിൽ ആളുകളെ നേരിൽകണ്ട് വോട്ടുകൾ തേടി. സ്ഥാപനങ്ങളും സന്ദർശിച്ചു.

പാലായിൽ ചുരുങ്ങിയ നാളുകൾകൊണ്ട് നടപ്പാക്കിയ വികസന - ക്ഷേമ പ്രവർത്തനങ്ങൾ വിശദീകരിച്ചുകൊണ്ടാണ് മാണി സി കാപ്പൻ്റെ പ്രചാരണം. ആർഭാടമായ കൊട്ടിക്കലാശം ഉപേക്ഷിച്ച സാഹചര്യത്തിൽ വരും ദിവസങ്ങളിലും നിശബ്ദ പ്രചാരണമാണ് യു ഡി എഫ് നടത്തുന്നത്. പ്രചാരണ സമാപന ദിവസമായ തിങ്കളാഴ്ച മണ്ഡലം തലത്തിൽ ആർഭാടരഹിതമായ പ്രചാരണ സമാപനം നടത്തും.


Post a Comment

0 Comments