Latest News
Loading...

പാലായിൽ മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പൂർത്തീകരിക്കും.

പാലാ മണ്ഡലത്തിന്റെ വിവിധ മേഖലകളിലായി ആരംഭിച്ചതും തുടങ്ങി വയ്ക്കപ്പെടുകയും അവസാന മിനുക്കുപണികൾ അവശേഷിക്കുന്നതുമായ എല്ലാ പദ്ധതികളും മുൻഗണന നൽകി നടപ്പാക്കുമെന്ന് ജോസ്.കെ.മാണി പറഞ്ഞു.പാലായിൽ നടന്ന ബഹുജന സംവാദത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലാ ജനറൽ ആശുപത്രി, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ, രണ്ടാം ഘട്ടം റിംങ് റോഡ്, ബൈപാസ് ,റിവർവ്യൂ എലിവേറ്റഡ് റോഡ്, നീലൂർ കുടിവെള്ള പദ്ധതി, അരുണാപുരം മിനി ഡാം തുടങ്ങിയവ എല്ലാം സമയബന്ധിതമായി പൂർത്തിയാക്കി നൽകുമെന്ന് ജോസ്, കെ.മാണി ഉറപ്പുനൽകി. 

വിദ്യാർത്ഥികൾ, കർഷകർ, സംരo ഭകർ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംവാദത്തിൽ ഉന്നയിച്ച വിഷയങ്ങളിൽ ഉള്ള മറുപടിയിലാണ് ജോസ്.കെ.മാണി ഇക്കാര്യങ്ങൾ പറഞ്ഞത്.

Post a Comment

0 Comments