പാലാ: പാലായിൽ എൽ.ഡി.എഫ് ഒറ്റക്കെട്ടായിട്ടാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും നഗരസഭയിൽ രണ്ട് കൗൺസിലർമാർ തമ്മിൽ നടന്ന വാഗ്വാദം തെരഞ്ഞെടുപ്പു രംഗത്തേക്ക് എത്തിക്കുവാനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമം പരാജയപ്പെട്ടതായും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി പറഞ്ഞു.
എൽ.ഡി.എഫ് നേതാക്കൾ ഇടപെട്ട് പ്രശ്നം അപ്പോൾ തന്നെ പരിഹരിച്ചതായും തെരഞ്ഞെടുപ്പിനെ ഒരു വിധത്തിലും ബാധിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.പാലായിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അണികളിൽ ആശയകുഴപ്പം വരുത്തി വയ്ക്കുവാൻ ചിലർ ശ്രമിക്കുന്നതായി അദ്ദേഹം പറഞ്ഞു.
നടപടിക്രമങ്ങൾ പൂത്തിയായ നിരവധി പദ്ധതികൾ ആരംഭിക്കേണ്ടതുണ്ട്. രണ്ട് വർഷമായി മന്ദീഭവിച്ചു കിടക്കുന്ന ഗ്രീൻ ടൂറിസം പദ്ധതി, ഇലവീഴാപൂഞ്ചിറ റോഡ്, നീലൂർ കുടിവെള്ള പദ്ധതി ഉൾപ്പെടെ നിരവധിയായ പദ്ധതികൾ നടപ്പിലാക്കപ്പെടേണ്ടതുണ്ട്.ഇതിന് മുൻഗണന നൽകുന്നതായും അദ്ദേഹം പറഞ്ഞു.
0 Comments