Latest News
Loading...

ഓക്സിജൻ ജനറേററിംഗ്‌ പ്ലാന്റ് അനുവദിക്കണം. ജോസ്.കെ.മാണി.



പാലാ: പാലാ ജനറൽ ആശുപത്രിയിൽ കോവിഡ് രോഗികൾ കൂടുതലായി എത്തിയതോടെ ഉണ്ടായ ഓക്സിജൻ ക്ഷാമം അധികൃതർക്കും രോഗികൾക്കും ഉണ്ടാകുന്ന ബുദ്ധിമുട്ട് വളരെ യാണെന്നും ഇവിടെ ചികിത്സ തേടിയിരിക്കുന്ന രോഗികളുടെ സുരക്ഷ ഉറപ്പാക്കുവാൻ അടിയന്തിര ഇടപെടൽ സ്വീകരിക്കണമെന്നും കൂടുതൽ ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കുന്നതിനും ഓക്സിജൻ ക്ഷാമം ഉണ്ടാവാതിരിക്കുന്നതിന് ശാശ്വത പരിഹാരമായി ഓക്സിജൻ ജനറേറ്റിംഗ് പ്ലാന്റ് സ്ഥാപിക്കുവാൻ നടപടി സ്വീകരിക്കണമെന്നും മുൻ എം.പി.ജോസ്.കെ.മാണി ആരോഗ്യ വകുപ്പ് അധികൃതരോടും ജില്ലാ ഭരണകൂടത്തോടും ആവശ്യപ്പെട്ടു.


എം.പി ഫണ്ട് അനുവദിച്ച് പാലാ ജനറൽ ആശുപത്രിയിൽ സജ്ജീകരിക്കപ്പെട്ടിട്ടുള്ള വെന്റിലേറ്ററുകളോടുകൂടിയ ഐ.സി.യു യൂണിറ്റുകൾ ഉൾപ്പെടെ പ്രവർത്തിപ്പിക്കുന്നതിന് ജീവനക്കാരെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ദുരന്തനിവാരണ ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുള്ള തുക ഇതിനായി വിനിയോഗിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുള്ളതായി ജോസ്.കെ.മാണി പറഞ്ഞു.

Post a Comment

0 Comments