Latest News
Loading...

ഡയാലിസീസ് കിറ്റുകൾ വിതരണം ചെയ്തു

രാമപുരം: രാമപുരം ജനമൈത്രി പോലീസ് സംഘടിപ്പിച്ച കൈനീട്ടം പദ്ധതിയുടെ ഭാഗമായി രാമപുരം ജെ സി ഐ യുടെ സഹകരണത്തോടെ പാലാ സന്മനസ്സ് കൂട്ടായ്മയുമായി ചേർന്ന് നിർദ്ധനരായ കിഡ്നി രോഗികൾക്ക് ഡയാലിസീസ് കിറ്റുകൾ വിതരണം ചെയ്തു. 

രാമപുരം പോലീസ് എസ്എച്ച്ഒ കെ അനിൽകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. രാമപുരം ജെ സി ഐ പ്രസിഡന്റ് നോബിൾ അദ്ധ്യക്ഷത വഹിച്ചു.
പാലാ സന്മനസ്സ് കൂട്ടായ്മ രക്ഷാധികാരി ജോർജ്, രാമപുരം ജെ സി ഐ സെക്രട്ടറി ബോണി മണിമല, ജനമൈത്രി പോലീസ് രാമപുരം ബീറ്റ് ഓഫീസർമാരായ പ്രശാന്ത്കുമാർ, തങ്കമ്മ കെ എ, ജെ സി ഐ രാമപുരം ഭാരവാഹികളായ നവജി തെക്കേടത്ത്, അനിൽ വിജയമന്ദിരം, ദീപു വാലുമ്മേൽ, ജയ്സൺ മേച്ചേരിൽ, ബിജു കോട്ടിരി തുടങ്ങിയവർ പങ്കെടുത്തു.

യോഗത്തിൽവെച്ച് ക്യാൻസർ രോഗിയായ ഒരാൾക്ക് ചികിത്സാ സഹായ തുകയും നൽകി.
ആദ്യഘട്ടത്തിൽ 21 കിഡ്നി രോഗികൾക്കാണ് ഡയാലിസീസ് കിറ്റുകൾ വിതരണം ചെയ്തത്. ഡയാലിസീസ് കിറ്റുകളും ചികിത്സാ സഹായ തുകയും രാമപുരം ജെ സി ഐ ആണ് സംഭാവന ചെയ്തത്.