പാലാ എന്നാൽ കാപ്പന് ട്രിപ്പിൾ ചങ്ക് : സിനിമാതാരം ജഗദീഷ്

പാലാ എന്നാൽ കാപ്പന് ട്രിപ്പിൾ ചങ്ക് : സിനിമാതാരം ജഗദീഷ് . യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പന്റെ പ്രചാരണാർത്ഥം കൊഴുവനാൽ ടൗണിൽ നടത്തിയ പൊതുസമ്മേളനത്തിൽ വൻ ജനാവലിയെ സാക്ഷി നിർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. മാണി സി കാപ്പന്റെ എളിമയും ,പാലായോടുള്ള അദ്ദേഹത്തിന്റെ ആത്മാർഥതയും കണ്ടില്ലെന്ന് നടിക്കാൻ പാലക്കാർക്ക് ഒരിക്കലും ആവില്ലെന്നും, പരാജയ ഭീതിയിൽ എതിർ സ്ഥാനാർഥി ഒരു അപരനെ വരെ നിർത്തിയത് വളരെ മോശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 ക്രമനമ്പർ ഏഴ് ആണെന്ന് പല തവണ ആവർത്തിച്ചു പറഞ്ഞാണ് അദ്ദേഹം വാക്കുകൾ അവസാനിപ്പിച്ചു മടങ്ങിയത്.

 സമ്മേളനത്തിൽ സ്ഥാനാർത്ഥി മാണി സി കാപ്പൻ, ജോസ്മോൻ മുണ്ടയ്ക്കൻ, ജോസ് പാറേക്കാട്ട്, ജോർജുകുട്ടി ചുരയ്ക്കൽ, ടിംസ് പോത്തൻ നെടുമ്പുറം, ജോസി പൊയ്കയിൽ, മാർട്ടിൻ കോലടി എന്നിവർ പ്രസംഗിച്ചു.