Latest News
Loading...

സ്വാതന്ത്ര്യ സമരത്തിന്റെ പ്രേരണയായത് സ്വധർമ്മ സ്ഥാപനം-ജെ.നന്ദകുമാർ.

പാലാ:സ്വാതന്ത്ര്യ സമരത്തിന് 
പ്രേരണയായി പ്രവർത്തിച്ച മുഖ്യ ഘടകം സ്വധർമ്മ സ്ഥാപനമായിരുന്നു എന്ന് പ്രജ്ഞപ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ.വിദേശ അധിനിവേശ ശക്തികൾ അവരുടെ ധർമ്മം അടിച്ചേൽപിക്കാൻ ശ്രമിച്ച നിമഷം മുതലാണ് ഭാരതത്തി
ന്റെ സ്വാതന്ത്ര്യ സമരത്തിന് ബീജം പകർന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഈ വർഷം ഓൺ
ലൈനായി നടക്കുന്ന 28-ാമത്
മീനച്ചിൽ ഹിന്ദു മഹാസംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു
അദ്ദേഹം.
         മലബാർ ലഹളയ്ക്ക് ദേശീയ സ്വാതന്ത്ര്യ സമരവുമായി പുലബന്ധം പോലുമില്ല.തുർക്കിയിലെ ഭരണാധികാരി ആയിരുന്ന ഖലീഫയെ സ്ഥാനഭ്രഷ്ടനാക്കിയതിൽ
പ്രതിഷേധിക്കാനായി നടന്ന സമരം പിന്നീട് മത ഭീകരതയുടെ ചരിത്രമായി മാറി.മലബാർ കേന്ദ്രമാക്കി മുസ്ലീം രാഷ്ട്രം സ്ഥാപിക്കാനുള്ള ഗൂഢ നീക്കമാണ് വാരിയംകുന്നം
കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തിൽ കേരളത്തിൽ 
നടന്നത്. 

മലബാർ ലഹളയെക്കുറിച്ച് പഠിച്ച ആനിബസന്റ് എഴുതിയത് മലബാർ കലാപം ഏത് സ്വാതന്ത്ര്യ സമരമായിരുന്നു എന്നാണ്.
ഇന്ത്യൻ സ്വതന്ത്ര്യ സമരത്തിന്റെ ശരിയായ ചരിത്രം ഇവിടെ ജനങ്ങളെ പപഠിക്കുന്നില്ലെന്നും ജെ. നന്ദകുമാർ പറഞ്ഞു. ജന്മഭൂമി പത്രാധിപർ
കെ.എൻ.ആർ. നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.

Post a Comment

0 Comments