മീനാക്ഷിയെ കേന്ദ്രകഥാപാത്രമാക്കി വിനോദ് കറ്റാനം നിർമ്മിച്ച് രാജേഷ് അമനകര സംവിധാനം ചെയ്യുന്ന ഇരായനം എന്ന ചിത്രം ഉടൻ യൂട്യൂബിൽ റിലീസ് ചെയ്യുന്നു . വി കെ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വിനോദ് കുമാർ നിർമ്മിക്കുന്ന ചിത്രത്തിൽ മീനാക്ഷി യോടൊപ്പം മനോജ് പണിക്കർ, ഡെന്നി ഫിലിപ്, സൂസൻ മനോജ്, സിനി ചന്ദ്രബോസ് , വേണി ചന്ദ്രബോസ് ,വിനായക ചന്ദ്ര , അർജുൻ ബാബു , മനോജ് , പ്രദീപ് നായർ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു .
പ്രശസ്ത മാധ്യമപ്രവർത്തകനായ ബിജു ജി കൃഷ്ണൻ ആണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് .
ചാനൽ ക്യാമറാമാനായ ഹരീഷ് ആർ കൃഷ്ണ ഈ ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു.
ഐഡിയ സ്റ്റാർ സിംഗർ ഫെയിം ജിൻസ് ഗോപിനാഥ് ബാക്ക്ഗ്രൗണ്ട് മ്യൂസിക് ചെയ്തിരിക്കുന്നത് .
പ്രൊഡക്ഷൻ കൺട്രോളർ - ഡെന്നി പുളിക്കൻ. എഡിറ്റിംഗ് - അനന്തു എസ് വിജയ്. മിക്സിങ് - ബിബിൻ ജോസ് ജോർജ്
സ്‌പെഷ്യൽ താങ്ക്സ് - റെജി രാമപുരം
0 Comments