Latest News
Loading...

പാലാ ടൗണിൽ സൗജന്യമായി ഹോമിയോ പ്രതിരോധമരുന്നുകൾ വിതരണം ചെയ്തു.

പാലാ. ആംആദ്മി പാർട്ടി പാലാ നിയോജകമണ്ഡലം പ്രവർത്തകർ മുൻകൈ എടുത്തു പാലാ ടൗണിൽ സൗജന്യമായി ഹോമിയോ പ്രതിരോധമരുന്നുകൾ വിതരണം ചെയ്തു.

കോവിഡ് മഹാമാരി അതിതീവ്രമായി നാട്ടിൽ സംഹാരതാണ്ടവമാടുമ്പോൾ കഠിനപ്രയത്നം ചെയ്തിട്ടും എല്ലാവർക്കും വാക്‌സിൻ എന്ന ലക്ഷ്യത്തിലേയ്ക്ക് എത്തിക്കുവാൻ സാധിക്കാതെ പകച്ചു നിൽക്കുകയാണ് ഭരണകൂടങ്ങൾ എന്ന് നേതാക്കൾ പറഞ്ഞു.

സർക്കാർ സൗജന്യമായി നൽകുന്ന കോവിഡ് ഹോമിയോ പ്രതിരോധ മരുന്നുകൾ ജനങ്ങളിലേയ്ക്കു പൂർണമായ എത്തുന്നുമില്ല.

പാലായിലെ ഓട്ടോ, ടാക്സി, ബസ് തൊഴിലാളികൾ, ലോട്ടറി വില്പനക്കാർ, ഫുട്പാത്തു വ്യാപാരികൾ, ചുമട്ടിട്ടുതൊഴിലാളികൾ, വ്യാപാരസ്ഥാപനത്തിലെ തൊഴിലാളികൾ, കടയുടമകൾ എന്നിങ്ങനെ വിവിധ തലങ്ങളിലുള്ള അഞ്ഞൂറോളം ആളുകൾക്ക് ഒറ്റ ദിവസം തന്നെ പ്രതിരോധമരുന്നുകൾ എത്തിച്ചു കൊടുക്കുവാൻ സാധിച്ചു.

ആവശ്യമാനുസരിച്ചു ഇനിയും മരുന്ന് വിതരണം തുടരുന്നതാണെന്നു കോർഡിനേറ്റർ ജയേഷ് ജോർജ് പാലാ, സെക്രട്ടറി ജോയി കളരിക്കൽ, ബാലകൃഷ്ണൻ മേവിട എന്നിവർ പറഞ്ഞു. പ്രതിരോധം മരുന്ന് ആവശ്യമുള്ളവർ 9446361250 ബന്ധപെടാവുന്നതാണ്.

Post a Comment

0 Comments