മതേതര സര്‍ക്കാരുകള്‍ ക്ഷേത്രങ്ങള്‍ കൈയടക്കി വയ്ക്കുന്നത് ഒരിക്കലും അംഗീകരിക്കാവുന്ന കാര്യമല്ലെന്ന് മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജേശേഖരന്. 28-ാമത് മീനച്ചില്‍ ഹിന്ദു മഹാസംഗമം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്തെല്ലാം എതിര്‍പ്പുകളും ഭീഷണികളും ഉണ്ടായാലും നമ്മുടെ ആചാരങ്ങളെ സംരക്ഷിക്കുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ ആധ്യാത്മിക മൂല്യങ്ങള്‍ വിസ്മരിച്ചതാണ് ക്ഷേത്രങ്ങളുടെ നാശത്തിനും ജീര്‍ണതയ്ക്കും ഇടയാക്കിയത്. ഭൗതികവസ്തുക്കള്ക്കായുള്ള നെട്ടോട്ടം മത്സരത്തിനും സംഘര്‍ഷത്തിനും വഴിവയ്ക്കും അദ്ദേഹം പറഞ്ഞു.
കെ.എന്‍.ആര്. നമ്പൂതിരി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സ്വാമി സ്വപ്രഭാനന്ദ മഹരാജ് അനുഗ്രഹ പ്രഭാഷണവും പ്രജ്ഞപ്രവാഹ് ദേശീയ അധ്യക്ഷന്‍ ജെ. നന്ദകുമാര്‍ മുഖ്യ പ്രഭാഷണവും നടത്തി. സ്വാഗത സംഘം അദ്ധ്യക്ഷൻ കെ.കെ.രാജൻ, സ്വാഗതവും സെക്രട്ടറി അഡ്വ. രാജേഷ് പല്ലാട്ട് നന്ദിയും പറഞ്ഞു.
ഇന്നു വൈകുന്നേരം ഏഴിന് സൈബര്‍ ഫൊറന്‍സിക് കണ്‍സൾട്ടന്റ് പി. വിനോദ് മുഖ്യപ്രഭാഷണം നടത്തും. പ്രഫ. ഗോപീകൃഷ്ണന് അധ്യക്ഷത വഹിക്കും.
0 Comments