Latest News
Loading...

പാലാ സെന്റ് തോമസ് സ്‌കൂളില്‍ ഹരിതബൂത്ത് തയാറായി

പാലാ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹരിത ബൂത്ത് നിര്‍മ്മിച്ചു. നഗരസഭയുടെയും ശുചിത്വ മിഷന്റെയും നേതൃത്വത്തിലാണ് ഹരിത ബൂത്ത്ക്രമികരിച്ചിരിക്കുന്നത്.



നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ ശുചിത്വ മിഷനും നഗരസഭ ആരോഗ്യ വിഭാഗവും ചേര്‍ന്നാണ് സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മാതൃകാ ഹരിത ബൂത്ത് നിര്‍മ്മിച്ചിരിക്കുന്നത്. കൈകോര്‍ക്കാം ചുവട് വയ്ക്കാം ഹരിത തെരഞ്ഞെടുപ്പിലേക്ക് എന്ന സന്ദേശവുമായാണ് ഹരിത ബൂത്തിന്റെ ക്രമീകരണം. 



ഹരിത പെരുമാറ്റ ചട്ടമനുസരിച്ചാണ് ഹരിത ബുത്ത് ഒരുക്കിയിരിക്കുന്നത്.  പരമ്പ്, തെങ്ങോല, ഇല്ലി, പായ എന്നിവ കൊണ്ടാണ് ബൂത്ത് നിര്‍മ്മിച്ചിരിക്കുന്നത്. 


മാതൃകാ ബാലറ്റ് യൂണിറ്റ്, കൂജയില്‍ കുടിവെള്ളം, മുള കൊണ്ടുള്ള കപ്പ്, എന്നിവയൊക്കെ ബൂത്തില്‍ ക്രമികരിച്ചിട്ടുണ്ട്.

Post a Comment

0 Comments