Latest News
Loading...

ദുഃഖ വെള്ളി ആചരണവും വല്യച്ചൻ മലമുകളിലേക്കുള്ള കുരിശിന്റെ വഴിയും


അരുവിത്തുറ സെന്റ്‌ ജോർജ് ഫൊറോനാ ദേവാലയത്തിൽ നടന്ന പീഡാനുഭവ വെള്ളിയുടെ തിരുക്കർമ്മങ്ങൾ രാവിലെ 07 മണിയ്ക്ക് ആരംഭിച്ചു. തിരുക്കർമ്മങ്ങൾക്ക് വികാരി റവ. ഫാ. അഗസ്റ്റിൻ പാലക്കാപ്പറമ്പിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. 

ഫാ. ജോർജ് പുല്ലുകാലയിൽ, ഫാ. സ്കറിയ മേനാംപറമ്പിൽ, ഫാ. പ്രിൻസ് വള്ളോംപുരയിടത്തിൽ, ഫാ. മാത്യു മുതുപ്ലാക്കൽ എന്നിവർ സഹ കാർമ്മികത്വം വഹിച്ചു. ഡീക്കൻ ഓസ്റ്റിൻ മേച്ചേരി ദേവാലയത്തിൽ വിശ്വാസികൾക്ക് ദുഃഖ വെള്ളിയുടെ സന്ദേശം നൽകി.

തുടർന്ന് വല്യച്ചൻ മല അടിവാരത്തിലേക്ക് ജപമാല, അടിവാരത്തുനിന്നും മലമുകളിലേക്ക് ആഘോഷമായ കുരിശിന്റെ വഴി ചൊല്ലി പാപ പരിഹാര യാത്ര. മലമുകളിൽ റവ. ഫാ. സെബാസ്റ്റ്യൻ കുറ്റിയാനിക്കൽ (പൗരസ്ത്യ വിദ്യാപീഠം, വടവാതൂർ) പീഡാനുഭവ സന്ദേശം നൽകി.

 മലമുകളിലേക്ക് അതിരാവിലെ മുതൽ തന്നെ ധാരാളം വിശ്വാസികൾ എത്തുന്നുണ്ട്. രാവിലെ 07.30 മുതൽ മലകയറിയെത്തുന്ന വിശ്വാസികൾക്ക് നേർച്ച കഞ്ഞി നൽകുന്നുണ്ട്.



 വൈകുന്നേരം 08.00 മണിവരെയാണ് നേർച്ച കഞ്ഞി വിതരണം. കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട്‌ അനേകം വിശ്വാസികൾ തിരുക്കർമ്മങ്ങളിൽ പങ്കുകൊണ്ടു.


Post a Comment

0 Comments