Latest News
Loading...

പാലാ ജനറൽ ആശുപത്രിയിൽ കോവിഡ് രോഗികൾ നിറഞ്ഞു.


പാലാ: ജനറൽ ആശുപത്രിയിലെ കോവിഡ് ചികിത്സാ കേ ന്ദ്രത്തിലെ 10 5 ബഡുകളിലും രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. സെൻട്രലൈസ്ഡ് ഓക്സിജൻ പൈപ്പ് ലൈൻ ഉള്ള ഇവിടെ 80 ഓക്സിജൻ ബഡുകളാണുള്ളത് .അഞ്ച് എച്ച്.എഫ്.എൻ.സി യൂണിറ്റുകളും ഉണ്ട്. കൂടുതൽ രോഗികൾക്കും ഓക്സിജൻ ആവശ്യമായി വന്നതിനെ തുടർന്ന് ഇവിടെ ഓക്സിജൻ ക്ഷാമം നേരിട്ടു.

 കൂടുതൽ സിലിണ്ടറുകൾ വാങ്ങാനുള്ള ശ്രമത്തിലാണ് അധികൃതർ.
മറ്റ് ചികിത്സാ വിഭാഗത്തിലുള്ള രോഗികൾക്കും ഓക്സിജൻ ആവശ്യമായതിനാലും ഓക്സിജൻ ലഭ്യത സ്ഥിരമായി ഉണ്ടാവേണ്ടതിന് ശാശ്വത പരിഹാരമായി ഓക്സിജൻ ജനറേറ്റിംഗ് പ്ലാന്റ് സ്ഥാപിക്കുകയാണ് വേണ്ടതെന്നും ആവശ്യമുയർന്നിരിക്കുകയാണ്.ഇതോടൊപ്പം വെന്റിലേറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിനും ഐ.സി.യു യൂണിറ്റിനും ജീവനക്കാരെ ലഭിക്കുകയും വേണം.

ജനറൽ ആശുപത്രിയിലേക്ക് സ്വകാര്യ സ്ഥാപനങ്ങൾ ഓക്സിജൻ നൽകി സഹായിച്ചു.

പാലാ: ജനറൽ ആശുപത്രി വാർഡിലെ കൂടുതൽ രോഗികൾക്ക് തുടർച്ചയായി ഓക്സിജൻ ആവശ്യമായി വന്നതിനെ തുടർന്ന് കടുത്ത ഓക്സിജൻ ക്ഷാമമാണ് പാലാ ആശുപത്രി അധികൃതർ നേരിട്ടത്‌. അർദ്ധ രാത്രിയിൽ ഉണ്ടായ അപ്രതീക്ഷിത പ്രതിസന്ധിയിൽ പാലാ മേഖലയിലെ സ്വകാര്യ ആശുപത്രി അധികൃതർ സഹായവുമായി എത്തി ആവശ്യമായ സിലിണ്ടറുകൾ നൽകി സഹായിച്ചു. 

 മൂന്ന് മണിക്കൂറിന് 10 സിലിണ്ടറുകളാണ് വേണ്ടത്.ഇന്ന് തൃശൂരിൽ നിന്നും ഓക്സിജൻ സിലിണ്ടറുകൾ നിറച്ച് എത്തിച്ചിട്ടുണ്ട് എങ്കിലും തുടർച്ചയായി ഉപയോഗം കൂടുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് അധികൃതർക്ക് ആശങ്കയുണ്ട്. രാത്രിയിൽ ഉറക്കമിളച്ച് ആശുപത്രി സൂപ്രണ്ടും സഹപ്രവർത്തകരും ഓക്സിജനായി കിണഞ്ഞ് പരിശ്രമിച്ചു.


ഓക്സിജൻ ക്ഷാമം പരിഹരിക്കുവാൻ സഹായഹസ്തവുമായി എത്തിയ സുമനസ്സുകളായ സ്വകാര്യ സ്ഥാപനങ്ങളുടെ നടപടിയെ ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം ജയ് സൺ മാന്തോട്ടം അഭിനന്ദിച്ചു. ഓക്സിജൻ ജനറേറ്റിംഗ് പ്ലാന്റോ ലിക്വഡ് ഓക്സൺ യൂണിറ്റോ സ്ഥാപിച്ച് സ്ഥിരമായി ഓക്സിജൻ ലഭ്യത ഉറപ്പു വരുത്തുകയാണ് വേണ്ടതെന്ന് അദ്ദേഹം അധികൃതർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

Post a Comment

0 Comments