Latest News
Loading...

ഫണ്ട് വിനിയോഗത്തില്‍ ഈരാറ്റുപേട്ട നഗരസഭ ജില്ലയില്‍ ഒന്നാമത്



104.54 ശതമാനം ഫണ്ട് വിനിയോഗവുമായി ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി കോട്ടയം ജില്ലയില്‍ ഒന്നാമതെത്തി. സംസ്ഥാനതലത്തില്‍ 23-ാം സ്ഥാനമാണ് ഈരാറ്റുപേട്ടയ്ക്കുള്ളത്. 

103.23 ശതമാനം ചെലവഴിച്ച ഏറ്റുമാനൂരാണ് ജില്ലയില്‍ രണ്ടാമത്. സംസ്ഥാനതലത്തില്‍ 28-ാം സ്ഥാനം. പാലാ മൂന്നാംസ്ഥാനവും (98.10), വൈക്കം (98.08), ചങ്ങനാശേരി (95.24), കോട്ടയം (83.21) എന്നിങ്ങനെയാണ് ജില്ലയിലെ മറ്റ് മുന്‍സിപ്പാലിറ്റികളുടെ ഫണ്ട് വിനിയോഗം. 

ഫണ്ട് വിനിയോഗത്തില്‍ ഒന്നാമതെത്താന്‍ സഹകരിച്ച കൗണ്‍സിലര്‍മാര്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍, സെക്രട്ടറി, ഉദ്യോഗസ്ഥര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നതായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുഹ്‌റ അബ്ദുല്‍ഖാദര്‍ പറഞ്ഞു.

Post a Comment

0 Comments