പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ വമ്പൻ ചാരായ നിർമ്മാണ കേന്ദ്രം, എക്സൈസ് പിടികൂടി

കേരളം ഉറ്റ് നോക്കുന്ന, ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പ് മൽസരം നടക്കുന്ന പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ അടിവാരം ഭാഗത്തെ മീനച്ചിലാറിൻ്റെ തീരത്തു നിന്നും വമ്പൻ നാടൻ ചാരായ നിർമ്മാണ യൂണിറ്റ് ഈരാറ്റുപേട്ട എക്സൈസ് ഇൻസ്പെക്ടർ വൈശാഖ് .V. പിള്ളയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം കണ്ടെത്തി.

പെരിങ്ങളം, അടിവാരം ഭാഗങ്ങളിൽ പോളിംങ് ദിവസം വിതരണം ചെയ്യുന്നതിനായി നാടൻ ചാരയം സംഭരിക്കുന്നുണ്ടെന്ന്  ഷാഡോ എക്സൈസ് അംഗങ്ങളായ അഭിലാഷ് കുമ്മണ്ണൂർ ,വിശാഖ് .K. V എന്നിവർ കണ്ടെത്തിയതിനെ തുടർന്നായിരുന്നു റെയ്ഡ്. മീനച്ചിലാറിലെ പാറകെട്ടിൽ ഷെഡ് ഉണ്ടാക്കി ,ഗ്യാസ് അടുപ്പിൽ ഒരു മണിക്കൂറിൽ രണ്ടര ലിറ്റർ ചാരയം ഉണ്ടാക്കുന്ന രീതിയിൽ വലിയ വാറ്റ് കലവും ,കൂളിംങ് സംവിധാനങ്ങളുമായി പ്രതി ദിനം അമ്പത് ലിറ്ററോളം ചാരായം ഉണ്ടാക്കാൻ ശേഷിയുള്ള ചാരായ യൂണിറ്റാണ് എക്സൈസ് കണ്ടെത്തിയത്. റെയ്ഡിൽ 200 ലിറ്റർ വാഷും 3 ലിറ്റർ ചാരായവും വമ്പൻ വാറ്റ് ഉപകരണങ്ങളും ഗ്യാസ് സിലിണ്ടറും എക്സൈസ് പിടികൂടി.  ചാരായ നടത്തിപ്പുകാരെപ്പറ്റി വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയതായും എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.


നിയമസഭാ ഇലക്ഷനോട് അനുബന്ധിച്ച ഡ്രൈ ഡേ യിൽ നടത്തിയ വാഹന പരിശോധനയിലും റെയ്ഡിലും മറ്റ് മൂന്ന് കേസുകളിൽ നിന്നായി 10 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം , 4 ലിറ്റർ ബീയർ , 4 ലിറ്റർ കള്ളും പിടികൂൂടി  തീക്കോയി ടൗണിൽ ഫേസ് ലുക്ക് ജെൻസ് ബ്യൂട്ടി പാർലർ നടത്തുന്ന വെള്ളിക്കുളം കരയിൽ അപ്പുക്കുട്ടൻ മകൻ രഘു .P. A യെ 10 ലിറ്റർ മദ്യവുമായും, കീഴമ്പാറ കരയിൽ ബേബിച്ചൻ തോമസിനെ അളവിൽ കൂടുതൽ ബീയറുമായും അറസ്റ്റ് ചെയ്തു. 

റെയ്ഡിൽ *പ്രിവന്റീവ് ഓഫീസർമാരായ ബിനീഷ് സുകുമാരൻ, മനോജ്.T .J, സിവിൽ എക്‌സൈസ് ഓഫിസർമാരായ സുരേന്ദ്രൻ K.C, പ്രദീഷ് ജോസഫ്, ജസ്റ്റിൻ തോമസ്, അജിമോൻ M.T, നൗഫൽ .കരിം,സുജാത .CB, ഡ്രൈവർ ഷാനവാസ്* എന്നിവർ പങ്കെടുത്തു.