Latest News
Loading...

കോവിഡ് നേരിടാൻ ഈരാറ്റുപേട്ടയിൽ ശക്തമായ നടപടികൾ സ്വീകരിക്കുന്നു


ഈരാറ്റുപേട്ട : കോവിഡ് 19 നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭയുടെ ആഭിമുഖ്യത്തിൽ അടിയന്തിര സർവ്വകക്ഷിയോഗം ചേർന്നു. നഗരസഭ വൈസ് ചെയർമാൻ അഡ്വ: മുഹമ്മദ് ഇല്യാസിന്റെ അധ്യക്ഷതയിൽ വ്യാപര ഭവൻ ഓഡിറ്റോറിയത്തിലാണ് യോഗം ചേർന്നത് .ചെയർ പേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ വിഷയാവതരണം നടത്തിസംസാരിച്ചു.

റംമസാൻ, അരുവിത്തുറ തിരുനാൾ തുടങ്ങിയ സവിശേഷ സാഹചര്യത്തിൽ പൊതുവായി പാലിക്കേണ്ട തീരുമാനങ്ങൾ ചർച്ച ചെയ്തു.
 പള്ളികളിൽ കാവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിക്കപെടുന്നുണ്ടന്ന് ബന്ധപെട്ട ഭാരവാഹികൾ ശ്രദ്ധിക്കണമെന്ന് തീരുമാനിച്ചു.

 ഏപ്രിൽ 23,24,25 തീയ്യതികളിൽ നടത്തുന്ന അരുവിത്തുറ തിരുനാളിന്റെ അഘോഷങ്ങളുമായി ബന്ധപെട്ട് കളക്ടറുടെ നിർദേശം പാലിക്കുമെന്ന്
ചർച്ച് ഭാരവാഹികൾ അറിയിച്ചു.
കല്യാണം മറ്റ് പൊതുചടങ്ങുകൾ ബന്ധപെട്ട അധികാരികളെ അറിയിക്കണം. 

വ്യാപാര സ്ഥാപനങ്ങളിൽ രജിസ്റ്റർ സാനിറ്റൈസർ എന്നിവ സൂക്ഷിക്കണം
മുൻ നഗരസഭ ചെയർമാൻ വി എം സിറാജ് വിവിധ കക്ഷി നേതാക്കൾ, നഗരസഭാ കൗൺസിലന്മാർ,ആരോഗ്യ പ്രവർത്തകർ,പൊലീസ് ഉദ്യോഗസ്ഥർ, വ്യാപാരി പ്രതിനിധികൾ, മഹല്ല് ഭാരവാഹികൾ,പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.




Post a Comment

0 Comments