Latest News
Loading...

ഈരാറ്റുപേട്ട നഗരസഭ ഹെൽത്ത് വിഭാഗം പരിശോധന നടത്തി

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭ ഹെൽത്ത് വിഭാഗം താൽക്കാലിക കടകളിൽ മിന്നൽ പരിശോധന നടത്തി. തിങ്കളാഴ്ച രാത്രി 7 മണി മുതൽ പത്ത് മണി വരെയാണ് നാല് പ്രദേശങ്ങളിലായിപരിശോധന നടത്തിയത് .

നഗരസഭയുടെ പല പ്രദേശങ്ങളിലും റംസാൻ മാസത്തോടനുബന്ധിച്ച് കുലുക്കി സർബത്ത് ഉൾപ്പെടെയുള്ള 
കൂൾ ഡ്രിംഗ്സുകൾ വിൽക്കുന്ന താൽക്കാലിക കടകളിൽ കോവിഡ്
മാനദണ്ഡങ്ങൾ പാലിക്കുന്നില്ലന്ന
പരാതിയെ തുടർന്നായിരുന്നു പരിശോധന. 

നഗരസ ഹെൽത്ത് ഇൻസ്പെക്ടർ സി എ നാസർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സജിത്, ജറാർഡ് എന്നിവർ പങ്കെടുത്തു.


Post a Comment

0 Comments