തീക്കോയി ഗ്രാമ പഞ്ചായത്തിൽ ആരോഗ്യ ജാഗ്രത ക്യാമ്പയിൻ ആരംഭിച്ചു.

 -തീക്കോയി :തീകോയി ഗ്രാമപഞ്ചാത്തിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ, കോവിഡ് വാക്സിനേഷൻ എന്നീ വിഷയങ്ങൾ സംബന്ധിച്ചു യോഗം ചേർന്ന് ആരോഗ്യ ജാഗ്രത ക്യാമ്പയിൻ നടത്തുന്നതിന് തീരുമാനിച്ചു. ഏപ്രിൽ 20 ന് മുൻപ് വാർഡ് തലത്തിൽ ശുചിത്വ -ജാഗ്രത സമിതികൾ ചേർന്ന് പ്രവർത്തന രൂപരേഖ തയ്യറാക്കും. 

ശുചീകരണ പ്രവർത്തനങ്ങൾ, ബോധവത്കരണങ്ങൾ തുടങ്ങിയവ വാർഡ് മെമ്പർമാർ, ആശ വർക്കേഴ്സ്, അംഗൻവാടി ജീവനക്കാർ, ഹരിതകർമ സേന അംഗങ്ങൾ, ആരോഗ്യ വോളണ്ടിയർമാർ, കുടുംബശ്രീ, സി ഡി എസ്, എ ഡി എസ് അംഗങ്ങൾ, സന്നദ്ധ സംഘടന ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ നടത്തും.

 ഗ്രാമപഞ്ചായത്ത് കോൺഫോറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ്‌ കെ സി ജെയിംസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ഓമന ഗോപാലൻ, സെക്രട്ടറി സാബുമോൻ കെ, വൈസ് പ്രസിഡന്റ്‌ കവിത രാജു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനോയ്‌ ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസ്കുട്ടി, 

മെമ്പർമാരായ സിറിൾ റോയ്, സിബി രഘുനാഥൻ, മാളു ബി മുരുകൻ, രതീഷ് പി എസ്, മാജി തോമസ്, ദീപ സജി, അമ്മിണി തോമസ്, നജീമ പരീക്കൊച്, ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനിൽ കുമാർ സി എസ്, വി ഇ ഒ അർജുൻ മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിൽ അംഗൻവാടി വർക്കേഴ്സ്, ആശ വർക്കേഴ്സ്, കുടുംബശ്രീ സി ഡി എസ് അംഗങ്ങൾ, ഹരിത കർമ സേനാംഗങ്ങൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.