Latest News
Loading...

മാണി സി കാപ്പൻ വോട്ട് രേഖപെടുത്തി


പാലാ: പതിനയ്യായിരത്തിൽപരം വോട്ടിൻ്റെ ഭൂരിപക്ഷം പാലാക്കാർ നൽകുമെന്ന് മാണി സി കാപ്പൻ പറഞ്ഞു. പാലായിലെ വിജയത്തിൻ്റെ കാര്യത്തിൽ സംശയമില്ല. പാലായിൽ നടപ്പാക്കിയ വികസന ക്ഷേമപദ്ധതികൾക്ക് പാലാക്കാർ അംഗീകാരം നൽകും. തിരഞ്ഞെടുപ്പിൽ യു ഡി എഫിനനുകൂലമായി കേരളം വിധിയെഴുതും.

തിരഞ്ഞെടുപ്പ് യന്ത്രത്തിലെ ചിഹ്നത്തിന് തെളിച്ചമില്ലായിരുന്നു. ഇതു സംബന്ധിച്ചു നേരത്തെ പരാതി ഉന്നയിച്ചെങ്കിലും നടപടിയുണ്ടായില്ല. നിരവധി ബൂത്തുകളിൽ വെളിച്ചക്കുറവുണ്ടായി. മണിക്കൂറുകൾ കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്ത സ്ഥലങ്ങളുണ്ട്. മഴയെത്തുടർന്ന് വൈദ്യുതി തടസ്സം നേരിട്ടപ്പോൾ പലയിടത്തും  വോട്ടിംഗ് തടസ്സപ്പെടുന്ന സാഹചര്യമുണ്ടായി. പരാതി ഉന്നയിക്കാൻ വിളിച്ചിട്ട് കളക്ടറും റിട്ടേണിംഗ് ഓഫീസറും ഫോണെടുത്തില്ല.

ഭാര്യ ആലീസ്, മക്കളായ ടീന, ദീപ എന്നിവർക്കൊപ്പം കാനാട്ടുപാറ ഗവൺമെൻ്റ് പോളിടെക്നിക്കിൽ മാണി സി കാപ്പൻ വോട്ടു ചെയ്തു.

നാളെ രാവിലെ 11-ന് ചേരുന്ന യു ഡി എഫ് തിരഞ്ഞെടുപ്പ് അവലോകന സമിതി യോഗത്തിൽ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് എൻ സി കെ സംസ്ഥാന ഭാരവാഹികളായി കൂടിക്കാഴ്ച നടത്തും.

Post a Comment

0 Comments