അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ തിരുനാളിനോട് അനുബന്ധിച്ച് പരസ്യ വണക്കത്തിനായി വിശുദ്ധന്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ചു.
കോവിഡിന്റെ പശ്ചാതലത്തില്‍ അരുവിത്തുറ തിരുനാളിലെ ഏപ്രില്‍ 24 25 ശനി, ഞായര്‍ ദിവസങ്ങളിലെ എല്ലാ ആഘോഷങ്ങളും ഒഴുവാക്കുന്നതായി ഫൊറോന പള്ളി വികാരി റവ. ഫാ. അഗസ്റ്റിന്‍ പാലയ്ക്കപ്പറമ്പില്‍ അറിയിച്ചു.
എസ്ജിസി ചാനല്‍, അരുവിത്തുറ പള്ളിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഈ ദിവസങ്ങളിലെ തിരുക്കര്‍മ്മങ്ങള്‍ ലൈവ് ആയി പ്രക്ഷേപണം ചെയ്യുന്നതാണ്.
വിശ്വാസികള്‍ ഭവനങ്ങളില്‍ ആയിരുന്നു കൊണ്ട് ഈ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കണമെന്ന് അറിയിക്കുന്നു. വളരെ കുറച്ചു ആളുകള്‍ക്ക് മാത്രം തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ സാധിക്കുകയുള്ളു എന്നതുകൊണ്ട് പൊതുജനങ്ങളെ ആരെയും തിരുക്കര്‍മ്മങ്ങളിലേക്കു പ്രതീക്ഷിക്കുന്നില്ല
0 Comments