ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നും, രാവിലെ 04.30 ന് തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസ് വെഞ്ഞാറമൂട് അടുത്ത വെച്ച് അപകടത്തിൽപ്പെട്ടു.
ആറ് യാത്രക്കാർക്ക് സാരമായ പരിക്ക് ഉണ്ട് എന്നാണ് ആദ്യ വിവരം. ഇവരെ തിരു: മെഡി: കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.
ബസ്സിലെ ഡ്രൈവറുടെ കാൽ ഒടിഞ്ഞിട്ടുണ്ട്. ലോറി റോങ് സൈഡിൽ കയറിവന്നാണ് ഇടിച്ചിരിക്കുന്നത്. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതായി പറയപ്പെടുന്നു.
0 Comments