കൊണ്ടൂർ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

കൊണ്ടൂർ ചിറ്റാറ്റിൻകരയിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. ബൈക്ക് യാത്രക്കാരനായ തീക്കോയി അടുക്കം സ്വദേശി വെട്ടിക്കാപ്പള്ളിൽ ജോഷി (47) ആണ് മ രിച്ചത്. ജോഷി അമ്പാറനിരപ്പേൽ പോയി വരും വഴിയാണ് അപകടമുണ്ടായത്.

ഒരു വാഹനത്തിന് മാത്രമാണ് പാലത്തിലൂടെ കടന്നുപോകാൻ വീതിയുള്ളത്. ബൈക്കും ഓട്ടോറിക്ഷയും പരസ്പരം കടന്നുപോകവെ വാഹനങ്ങൾ തട്ടിയാണ് അപകടമെന്നാണ് വിവരം. നിയന്ത്രണംവിട്ട ഓട്ടോറിക്ഷ ആറ്റിലേയ്ക്ക് വീഴുകയും ചെയ്തിരുന്നു.

പൊട്ടനാനിയിൽ ജൂലിയാണ് മരിച്ച ജോഷിയുടെ ഭാര്യ. മക്കൾ ഡാനി ഡെന്നീസ്.