Latest News
Loading...

പൂഞ്ഞാര്‍ തെക്കേക്കരയില്‍ 26 പേരും ഒരുദിവസം സ്ഥിരീകരിച്ചവരല്ല


പൂഞ്ഞാര്‍ തെക്കേക്കരയില്‍ കോവിഡ് രോഗികളുടേതായി പുറത്തുവന്ന കണക്കില്‍ വലിയ ആശങ്കവേണ്ട. 26 പേര്‍ക്ക് രോഗമെന്നാണ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അറിയിച്ചത്. എന്നാല്‍ ഇത് ഒരുദിവസത്തെ കണക്ക് അല്ലെന്ന് തെക്കേക്കര കുടുംബാരോഗ്യ കേന്ദ്രം അറിയിച്ചു. 

വെള്ളിയാഴ്ച ആശുപത്രിയില്‍ കോവിഡ് പരിശോധന നടത്തിയിരുന്നു. വിവിധ വാര്‍ഡുകളില്‍ നിന്നായി 16 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിന്‍റെ കണക്ക് ഇന്നാണ് പുറത്തുവന്നത്. രോഗബാധിതരായി ചികിത്സയിലുള്ളവരുടെ കണക്ക് കൂടി ചേര്‍ത്താണ് 26 എന്ന സംഖ്യയെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം