കോട്ടയം ജില്ലയില്‍ 1154 പേര്‍ക്കു കൂടി കോവിഡ് ബാധിച്ചതായി കണ്ടെത്തി. ഇതാദ്യമായാണ് ജില്ലയില്‍ ഒരു ദിവസം ആയിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. 20.8 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
1146 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ എട്ടു പേര്‍ രോഗബാധിതരായി. പുതിയതായി 5545 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 516 പുരുഷന്‍മാരും 491 സ്ത്രീകളും 147 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 176 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
264 പേര്‍ രോഗമുക്തരായി. 5850 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 92308 പേര്‍ കോവിഡ് ബാധിതരായി. 85811 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 16519 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം -142
അതിരമ്പുഴ - 50
മാടപ്പള്ളി, കറുകച്ചാൽ - 41
പാമ്പാടി - 40
കല്ലറ- 39
കടുത്തുരുത്തി - 37
തിരുവാർപ്പ് - 35
ചങ്ങനാശേരി - 34
കൂരോപ്പട - 32
മാഞ്ഞൂർ .-31
മുണ്ടക്കയം -26
പുതുപ്പള്ളി, നീണ്ടൂർ - 24
കുമരകം - 23
ഏറ്റുമാനൂർ,ആർപ്പൂക്കര - 21
കാഞ്ഞിരപ്പള്ളി, മേലുകാവ് - 18
വൈക്കം, പള്ളിക്കത്തോട് - 17
പൂഞ്ഞാർ, പാറത്തോട്, ഉഴവൂർ - 16
ചിറക്കടവ്, തൃക്കൊടിത്താനം-15
അകലക്കുന്നം-14
വാഴൂർ, കിടങ്ങൂർ, അയർക്കുന്നം -13
പാലാ -12
കരൂർ, ഭരണങ്ങാനം,കാണക്കാരി, കടനാട്, വെള്ളൂർ, മണർകാട് - 11
ഈരാറ്റുപേട്ട, വെള്ളാവൂർ - 10
വാകത്താനം, ഞീഴൂർ, അയ്മനം, പനച്ചിക്കാട്, കുറിച്ചി, വിജയപുരം - 9
ഉദയനാപുരം, എരുമേലി-8
പായിപ്പാട്, മറവന്തുരുത്ത്, വാഴപ്പള്ളി, പൂഞ്ഞാർ തെക്കേക്കര - 7
മണിമല, ചെമ്പ്, വെളിയന്നൂർ, രാമപുരം, കടപ്ലാമറ്റം,തിടനാട് - 6
നെടുംകുന്നം, കൊഴുവനാൽ, മീനടം - 5
തലപ്പലം, മുത്തോലി, കോരുത്തോട്, മുളക്കുളം, എലിക്കുളം, മരങ്ങാട്ടുപിള്ളി - 4
കൂട്ടിക്കൽ, തലയോലപ്പറമ്പ്, കങ്ങഴ, കുറവിലങ്ങാട് - 3
തലയാഴം, മൂന്നിലവ്, മീനച്ചിൽ - 2
തീക്കോയി, ടി.വി പുരം, തലനാട്- 1
0 Comments