Latest News
Loading...

പ്രകടനവും പൊതുയോഗവും നടത്തി

പൂഞ്ഞാർ : ഇടതുപക്ഷ ജനാധിപത്യ മുനണി സ്ഥാനാർഥി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിനെ വിജയ്പ്പിക്കണമെന്നാവിശ്യപ്പെട്ട് പ്രകടനവും പൊതുയോഗവും നടത്തി. എൽ ഡി എഫ് പൂഞ്ഞാർ പഞ്ചായത്തു കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.

 പുളിക്കപാലത്തുനിന്നും ആരംഭിച്ച പ്രകടനം പനച്ചികപ്പാറ ടൗണിൽ അവസാനിച്ചു.തുടർന്ന് എ റ്റി എം ലൈബ്രറി ഗ്രൗണ്ടിൽ ചേർന്ന പൊതുയോഗം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ് ഉദ്‌ഘാടനം ചെയ്തു. 

എൽൽ ഡി എഫ് കൺവീനർ രമേഷ് ബി വെട്ടിമാറ്റത്തിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിന് കേരളകോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജോഷി മൂഴിയങ്കൽ സ്വാഗതവും സിപിഐ ലോക്കൽ സെക്രട്ടറി വി വി ജോസ് നന്ദിയും പറഞ്ഞു

യോഗത്തിൽ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജോയ് ജോർജ്,രമ മോഹൻ , ലോക്കൽ സെക്രട്ടറി പി കെ ഷിബുകുമാർ, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത നോബിൾ, വൈസ് പ്രസിഡന്റ്‌ സണ്ണി കരിയപുരയിടം എന്നിവർ സംസാരിച്ചു 


Post a Comment

0 Comments