Latest News
Loading...

കുടക്കച്ചിറ സെന്റ്.ജോസഫ് പള്ളിയിൽ വനിതാ ദിനാചരണം

കുടക്കച്ചിറ എസ്‌ എം വൈ എം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ,ലോക വനിതാ ദിനത്തോട്  അനുബന്ധിച്ചു  ഇടവകയിലെ സ്ത്രീ സമൂഹത്തിനായി കുടക്കച്ചിറ സെന്റ്.ജോസഫ് പള്ളിയുടെ പാരിഷ്ഹാളിൽ വെച്ച് നടത്തിയ സമ്മേളനം കുടക്കച്ചിറ  SMYM യൂണിറ്റ് ഡയറക്റ്റർ ഫാദർ മാത്യു കാലായിൽ ഉദ്ഘാടനം ചെയ്തു. 

കേരള കാത്തലിക്ക് കൗൺസിൽ മെമ്പർ ശ്രീമതി ഷീബ ബിനോയി ക്ലാസ്സ്‌ നയിച്ചു. തുടർന്ന് ഇടവകയിലെ മുതിർന്ന വനിതകളായ സിസ്റ്റർ ഫിദെലിസമ്മയെയും, ത്രേസ്യാമ്മ മാത്യു പള്ളിക്കുന്നേലിനെയും  ഫാദർ മാത്യു കാലായിൽ പൊന്നാട അണിയിച്ചു ആദരിക്കുകയും ചെയ്തു.യൂണിറ്റ് ലേ ആനിമേറ്റർ ആയ സിജു കൈമനാൽ,യൂണിറ്റ് പ്രസിഡന്റ്‌ ജീവ കോയിക്കാട്ടിൽ, വൈസ് പ്രസിഡന്റ് ക്രിസ്റ്റി കരിശ്ശേരിയിൽ, സെക്രട്ടറി ആൽവിൻ മമ്പള്ളിക്കുന്നേൽ, ബി യൂണിറ്റ് പ്രസിഡന്റ് ജിബി മാത്യു  ചിറപ്പാട്ട് എന്നിവർ പ്രസംഗിച്ചു

Post a Comment

0 Comments