കാറ്റിൽ മൂന്ന് വീടുകൾ തകർന്നു

തീക്കോയി പഞ്ചായത്ത് ഒന്നാം വാർഡിൽ നാഗപ്പാറ ഭാഗത്തുണ്ടായ കാറ്റിൽ മൂന്ന് വീടുകൾ തകർന്നു. ബുധനാഴ്ച വൈകുന്നേരമുണ്ടായ കാറ്റിൽ മരങ്ങൾ മറിഞ്ഞു വീണാണ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചത്. പ്ലാത്തോട്ടത്തിൽ ഷാജി മാത്യു, വേലംകുന്നേൽ അനിൽ, മൂലയിൽ ചാക്കോ എന്നിവരുടെ വീടുകളാണു തകർന്നത്. 


ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണു പ്രദേശത്ത് ശക്തമായ കാറ്റാണ് വീശിയടിച്ചത്. എന്നാൽ കൂടുതൽ പ്രദേശത്തേക്ക് കാറ്റ് നാശം വിതച്ചില്ല. ഗ്രാമപഞ്ചായത്തംഗം സിറിൾ റോയിയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.