Latest News
Loading...

വിസ തട്ടിപ്പ്: യുവതിയെ കുറവിലങ്ങാട് പൊലീസ് കസ്റ്റഡിയിൽ വാങ്ങി

വിസ തട്ടിപ്പ് കേസിൽ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്ത യുവതിയെ കുറവിലങ്ങാട് പൊലീസ് കസ്റ്റഡിയിൽ വാങ്ങി .രാമപുരം സ്വദേശികളുടെ പരാതിയെ തുടർന്നാണ് നടപടി. പരാതിക്കാരുടെ സഹോദരനും സുഹൃത്തുക്കൾക്കും വിദേശത്ത് ജോലി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുതുവെന്നാണ് പരാതി.

രാമപുരം സ്വദേശികളായ ചിറയിൽ സുനിൽ സ്റ്റീഫൻ , ഭാര്യ സിനി എന്നിവരാണ് പരാതിക്കാർ. കട്ടപ്പന പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത വിദ്യ ഇമ്മാനുവൽ എന്ന യുവതിക്കും ഇവരുടെ സംഘാംഗങ്ങൾക്കം എതിരെയാണ് സുനിൽ സ്റ്റിഫൻ പരാതി നൽകിയിരിക്കുന്നത്. 




ഇസ്രായേലിൽ ജോലി ചെയ്യുന സിനി ജോലി സ്ഥലത്ത് വച്ചാണ് വിദ്യയെ പരിചയപ്പെട്ടത്. പിന്നിട് സിനിയുടെ ഭർതൃ സഹോദരനും സുഹൃത്തുക്കളുമടക്കം 13 പേർക്ക് ജോലി വാങ്ങിച്ച് നൽകാമെന്നായിരുന്നു കരാർ. ജോലി ആവശ്യമുണ്ടായിരുന്നവർ പണം നൽകിയത് സിനിയുടെയും ഭർത്താവിൻ്റെയും ബാങ്ക് അക്കൗണ്ടുകളിലായിരുന്നു. ഈ പണം പലപ്പോഴായി വിദ്യയുടെയും കൂട്ടാളികളുടെയും അക്കൗണ്ടിലേക്ക് കൈമാറി. 

അൻപത് ലക്ഷത്തോളം രൂപയാണ് സുനിൽ - സിനി ദമ്പതികൾക്ക് നഷ്ടപെട്ടത്. ജോലി ലഭിക്കാതായതോടെ ഇവരെ പണ മേൽപ്പിച്ച ഉദ്വോഗാർത്ഥികളിൽ ചിലർ ഇവർക്കെതിരെയും പരാതി നൽകി. വിദ്വയം കൂട്ടാളികളും ചതിക്കുകയായിരുന്നുവെന്ന് മനസ്സിലാക്കിയതോടെയാണ് സുനിൽ കോടതിയിൽ കേസ് ഫയൽ ചെയ്യുകയും കോടതി നിർദ്ദേശപ്രകാരം പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിക്കുകയും ചെയ്തു.

ഇതിനിടയിൽ ഇടുക്കി ജില്ലയിൽ നിന്നും തട്ടിപ്പിനിരയായവർ നൽകിയ പരാതിയെ തുടർന് കട്ടപ്പന പൊലിസ് വിദ്യയെ അറസ്റ്റ് ചെയ്തു. ചേർത്തല സ്വദേശി സോണി, തലശേരി സ്വദേശികളായ മുഹമ്മദ് ഒനസിസ്, അഫ്സിർ , കണ്ണൂർ സ്വദേശി സംഗീത് മാത്യു, തോമസ് എന്നിവരണ് തട്ടിപ്പ് സംഘത്തിലെ പിടികിട്ടാനുള്ളവരെന്നും പരാതിയിൽ പറയുന്നു. പാലാ കോടതിയിൽ ഹാജരാക്കിയ ശേഷം കുറവിലങ്ങാട് പൊലീസ് കസ്റ്റഡിയിൽ വാങ്ങി.

Post a Comment

0 Comments